സൂപ്പ‍ർ മൂണ്‍ ഇന്ന്, കാണാനുളള സൗകര്യമൊരുക്കി ദുബായ് ജ്യോതിശാസ്ത്രകേന്ദ്രം

സൂപ്പ‍ർ മൂണ്‍ ഇന്ന്, കാണാനുളള സൗകര്യമൊരുക്കി ദുബായ് ജ്യോതിശാസ്ത്രകേന്ദ്രം

ദുബായ് : 2022 ലെ ഏറ്റവും വലിയചന്ദ്രന്‍ ഇന്ന് ആകാശത്ത് ദ‍ൃശ്യമാകും. ചന്ദ്രന്‍ ഭ്രമണ പഥത്തില്‍ ഭൂമിയോട് ഏറ്റവും അടുത്ത നില്‍ക്കുന്ന ഘട്ടത്തിലാണ് ഭൂമിയിലുളളവർക്ക് ഏറ്റവും അടുത്ത് ചന്ദ്രനെ കാണാനാവുക. അതുകൊണ്ടുതന്നെയാണ് ചന്ദ്രന് പതിവിലേറെ വലിപ്പം ഭൂമിയിലുളളവർക്ക് ഇന്ന് അനുഭവപ്പെടുന്നത്.

ജ്യോതിശാസ്ത്രകുതുകികള്‍ക്ക് ദുബായിലെ മുഷ്‌രിഫ് പാർക്കിലെ അൽ തുറയ അസ്ട്രോണമി സെന്‍ററില്‍ സൂപ്പർ മൂണിനെ കാണാനുളള സൗകര്യമൊരുക്കിയിട്ടുണ്ട്. ബുധനാഴ്ച വൈകുന്നേരം 6 മുതൽ 8 വരെയാണ് സൗകര്യമുളളത്.

2 മണിക്കൂർ നീണ്ടുനില്‍ക്കുന്ന സെഷനില്‍ സൂപ്പർമൂൺ പ്രതിഭാസം വിശദീകരിക്കുന്ന പ്രഭാഷണം, ചോദ്യോത്തര സെഷൻ, തുടർന്ന് നഗ്നനേത്രങ്ങൾ കൊണ്ടും, ദൂരദർശിനികൊണ്ടുമുളള ചാന്ദ്ര നിരീക്ഷണങ്ങൾ എന്നിവ നടക്കും. മുതിർന്നവർക്ക് 70 ദിർഹവും, 13 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് 50 ദിർഹവും, അംഗങ്ങൾക്ക് 30 ദിർഹവുമാണ് സെഷനില്‍ പ്രവേശിക്കാനുളള ഫീസ് നിരക്ക്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.