ബൂസ്റ്റര്‍ ഡോസ് സൗജന്യമാക്കി കേന്ദ്ര സര്‍ക്കാര്‍; ജൂലൈ 15 മുതല്‍ 75 ദിവസം സൗജന്യ വാക്സിനേഷന്‍

ബൂസ്റ്റര്‍ ഡോസ് സൗജന്യമാക്കി കേന്ദ്ര സര്‍ക്കാര്‍; ജൂലൈ 15 മുതല്‍ 75 ദിവസം സൗജന്യ വാക്സിനേഷന്‍

ന്യൂഡല്‍ഹി: രാജ്യത്ത് ബൂസ്റ്റര്‍ ഡോസ് സൗജന്യമാക്കി കേന്ദ്ര സര്‍ക്കാര്‍. ജൂലൈ 15 മുതല്‍ സൗജന്യ ബൂസ്റ്റര്‍ ഡോസ് വാക്സിനേഷന്‍ ആരംഭിക്കുമെന്ന് കേന്ദ്രം അറിയിച്ചു. കോവിഡ് പ്രതിരോധ വാക്സിന്റെ മൂന്നാം ഡോസായ ബൂസ്റ്റര്‍ ഡോസ് ജൂലൈ 15 മുതല്‍ 75 ദിവസം വരെയാണ് സൗജന്യമായി നല്‍കുക.

പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ ബൂസ്റ്റര്‍ വാക്സിന്‍ സൗജന്യമായിരിക്കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ അറിയിച്ചു. അതേസമയം സ്വകാര്യ കേന്ദ്രങ്ങളില്‍ തുടരുന്ന പെയ്ഡ്-വാക്സിനേഷന്‍ മുടക്കമില്ലാതെ പുരോഗമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ ഒമ്പത് മാസമായിരുന്നു ബൂസ്റ്റര്‍ ഡോസ് എടുക്കുന്നതിനാവശ്യമായ ഇടവേള. അതായത് രണ്ടാം ഡോസ് സ്വീകരിച്ച് ഒമ്പത് മാസം പിന്നിട്ടാല്‍ ബൂസ്റ്റര്‍ ഡോസെടുക്കാം. എന്നാല്‍ കഴിഞ്ഞ ജൂലൈ ആറിന് ഈ നിര്‍ദേശത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തി. ഒമ്പത് മാസത്തെ ഇടവേളയെന്നത് ആറ് മാസമായി വെട്ടിക്കുറച്ചു.

അറുപത് വയസിന് മുകളിലുള്ളവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്‍നിര പോരാളികള്‍ക്കും നേരത്തെ തന്നെ ബൂസ്റ്റര്‍ ഡോസ് സൗജന്യമായിരുന്നു. തുടര്‍ന്നാണ് 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ഇപ്പോള്‍ ബൂസ്റ്റര്‍ ഡോസ് സൗജന്യമാക്കിയിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.