ജനപ്രിയ മെസേജിംഗ് ആപ്പായ വാട്‌സാപ്പ് സംഭാഷണങ്ങൾക്ക് ചുവട്ടിൽതന്നെ ഇമോജി പ്രതികരണങ്ങൾ ഉൾപ്പെടുത്തിയതിന് പിന്നാലെ പുതിയ അപ്‌ഡേറ്റുമായി രംഗത്ത്. സന്ദേശങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ, ലിങ്കുകൾ എന്നിവയ്‌ക്ക് പുറമേ ഇനിമുതൽ വോയിസ് മെസേജുകളും സ്‌റ്റാറ്റസ് അപ്‌ഡേറ്റായി വാട്‌സാപ്പിൽ നൽകാനാകും എന്നതാണ് പുതിയ പ്രത്യേകത. ഈ ഫീച്ചർ വികസിപ്പിച്ചെടുക്കുന്നതിനുളള പണിയിലാണിപ്പോൾ വാട്‌സാപ്പ്.
വാട്‌സാപ്പ് ഫീച്ചർട്രാക്കർ നൽകുന്ന വിവരമനുസരിച്ച് ഇത്തരം അപ്ഡേറ്റുകളെ വോയ്‌സ് സ്‌റ്റാറ്റസ് എന്നാകും വിളിക്കുക. സ്‌റ്റാറ്റസ് ടാബിന് ചുവട്ടിൽ ഒരു പുതിയ ഐക്കൺ ഉണ്ടാകും. വാട്‌സാപ്പ് സ്‌റ്റാറ്റസ് പ്രൈവസി സെറ്റിംഗ്‌സിൽ ഉളളവർക്ക് മാത്രമേ ഈ വോയ്‌സ് സ്‌റ്റാറ്റസ് കാണാനാകൂ. ചിത്രങ്ങളും വീഡിയോകളും പോലെ ഇവയും പങ്കുവയ്‌ക്കുന്നത് സ്വകാര്യത സംരക്ഷിക്കുമെന്ന് വാബെറ്റാഇൻഫോ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം രണ്ട് ഫോണിൽ നിന്നും ഒരു അക്കൗണ്ട് ഓപ്പറേറ്റ് ചെയ്യാൻ ഇപ്പോൾ വാട്‌സാപ്പ് ഉപഭോക്താക്കളെ അനുവദിക്കുന്നില്ല. എന്നാൽ പുതിയൊരു കമ്പാനിയൻ മോഡ് കമ്പനി വികസിപ്പിച്ചെടുക്കുന്നതിന് ആലോചിക്കുകയാണ്. ഇത് നടപ്പിലായാൽ രണ്ട് ഫോണുകളിൽ നിന്നും ഒരു വാട്‌സാപ്പ് അക്കൗണ്ട് ഓപ്പറേറ്റ് ചെയ്യാൻ കഴിയും. വാട്‌സാപ്പ് അക്കൗണ്ടുമായി രണ്ടാമത് ഫോൺ ലിങ്ക് ചെയ്യിക്കുകയാണ് ഇതിനുളള മാർഗം. ഇതിന് ഒരൽപം സമയമെടുത്തേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.