തിരുവനന്തപുരം: കെഎസ്‌ഇബി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും ബി. അശോകിനെ മാറ്റിയതിന് പിന്നിലെ പ്രതികരണവുമായി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി.
അശോകിനെ മാറ്റിയതിന് പിന്നിൽ യൂണിയനുകളുടെ സമ്മര്‍ദ്ദമില്ലെന്നും സ്ഥാനമാറ്റം സ്വാഭാവികമാണെന്നും മന്ത്രി പറഞ്ഞു. ബി. അശോക് മികച്ച ഉദ്യോഗസ്ഥനാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
അദ്ദേഹത്തെ കൃഷി വകുപ്പിലേക്കാണ് മാറ്റി നിയമിച്ചിട്ടുള്ളത്. കെഎസ്‌ഇബി ചെയര്‍മാനായി നാളെ ഒരു വര്‍ഷം തികയ്ക്കാന്‍ ഇരിക്കെയാണ് അശോകിനെ മാറ്റുന്നത്. എന്നാൽ കെഎസ്‌ഇബിയിലെ തൊഴിലാളി യൂണിയനുകളുമായി ഉടക്കിയ അശോകിനെ മാറ്റാന്‍ വലിയ സമ്മര്‍ദ്ദം സര്‍ക്കാരിന് മേലുണ്ടായിരുന്നു.
അശോകിനെതിരെ കെഎസ്‌ഇബിയിലെ തൊഴിലാളി യൂണിയനുകളും സിഐടിയു നേതൃത്വവും ശക്തമായ സമരവുമായി രംഗത്ത് വന്നപ്പോള്‍ മറുവശത്ത് ഐഎഎസ് അസോസിയേഷന്‍ അദ്ദേഹത്തിന് പിന്തുണ രേഖപ്പെടുത്തിയിരുന്നു.
മുന്‍ മന്ത്രി എം.എം മണിയും സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദനും പരസ്യമായി തന്നെ അശോകിനെതിരെ തിരിഞ്ഞെങ്കിലും അദ്ദേഹത്തെ ഇതുവരെ സര്‍ക്കാര്‍ സംരക്ഷിച്ചിരുന്നു. ജലവിഭവ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെയാണ് പുതിയ കെഎസ്ഇബി ചെയര്‍മാന്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.