തൃശൂര്‍: ഫിയാത്ത് മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന നാലാമത് ജി.ജി.എം ( ഗ്രേറ്റ് ഗാതറിങ് ഓഫ് മിഷന്‍ ) മിഷന്‍ കോണ്‍ഗ്രസ് 2023 ഏപ്രില്‍ 19 മുതല്‍ 23 വരെ ക്രൈസ്റ്റ് നഗറില്‍ നടക്കും. കേരള സഭാ മക്കളില്‍ മിഷന്‍ ചൈതന്യം സൃഷ്ടിക്കാനായി കേരളത്തിന് അകത്തും പുറത്തുമുള്ള മിഷന്‍ പ്രവര്‍ത്തനങ്ങളെയും മിഷന്‍ സഭാ വിഭാഗങ്ങളെയും മിഷന്‍ പ്രവര്‍ത്തകരെയും ഒരു കുടക്കീഴില്‍ പരിചയപ്പെടുത്തുന്നു എന്നതാണ് ജി.ജി.എമ്മിന്റെ സവിശേഷത.
കോവിഡിന്റെ സാഹചര്യത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷം ജി.ജി.എം നടത്താന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ വളരെ വിപുലമായ മിഷന്‍ പരിപാടികളാണ് 2023 വര്‍ഷത്തില്‍ ക്രമീകരിച്ചിരിക്കുന്നത്. മിഷനെ അറിയുക, മിഷനെ സ്‌നേഹിക്കുക, മിഷനെ വളര്‍ത്തുക എന്നതാണ് ഫിയാത്ത് മിഷന്‍ ജി.ജി.എം മിഷന്‍ കോണ്‍ഗ്രസിന്റെ പ്രഥമ ലക്ഷ്യം.
ഹിന്ദി, ഇംഗ്ലീഷ്, മലയാളം എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിലായിട്ടായിരിക്കും പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഇന്ത്യയില്‍ നിന്നും ഇന്ത്യക്ക് പുറത്തു നിന്നുമായി ഇരുപതോളം ബിഷപ്പുമാര്‍ മിഷന്‍ കോണ്‍ഗ്രസില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ മുന്‍ വര്‍ഷങ്ങളിലേതു പോലെ രാജ്യത്തിന്റെ വിവിധ മിഷന്‍ പ്രദേശങ്ങളെ പരിചയപ്പെടുത്തുന്ന മിഷന്‍ എക്‌സിബിഷന്‍സ്, മിഷന്‍ ധ്യാനങ്ങള്‍, മിഷന്‍ ഗാതറിംങ്‌സ് എന്നിവയെല്ലാം നാലാമത് ജി.ജി.എം മിഷന്‍ കോണ്‍ഗ്രസിനോട് അനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 8893553035
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.