കേരളത്തില്‍ കുരങ്ങ് പനി സ്ഥിരീകരിച്ചു: രോഗി യുഎഇയില്‍ നിന്ന് വന്നയാള്‍; സമ്പര്‍ക്ക പട്ടികയില്‍ 11 പേര്‍

കേരളത്തില്‍ കുരങ്ങ് പനി സ്ഥിരീകരിച്ചു:  രോഗി  യുഎഇയില്‍ നിന്ന് വന്നയാള്‍; സമ്പര്‍ക്ക പട്ടികയില്‍ 11 പേര്‍

തിരുവനന്തപുരം: കേരളത്തില്‍ ഒരാള്‍ക്ക് കുരങ്ങ് പനി സ്ഥിരീകരിച്ചു. ഇന്ത്യയില്‍ കുരങ്ങു പനി സ്ഥിരീകരിക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. യുഎഇയില്‍ നിന്നെത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

പൂനെയിലെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനാ ഫലം പോസിറ്റീവായതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രോഗിയ്ക്ക് പനിയും ശരീര വേദനയും വസൂരിക്ക് സമാനമായ ലക്ഷണങ്ങളുമുണ്ട്. . 35 വയസുള്ള പുരുഷനാണ് രോഗം സ്ഥിരീകരിച്ചത്. രോഗിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും മന്ത്രി അറിയിച്ചു

കൊല്ലം ജില്ലക്കാരനായ ഇദ്ദേഹം വിമാനത്താവളത്തില്‍ നിന്ന് നേരെ വീട്ടിലേക്കാണ് പോയത്. വിമാനത്തില്‍ ഒപ്പമുണ്ടായിരുന്നവര്‍ അടക്കം 11 പേര്‍ സമ്പര്‍ക്ക പട്ടികയിലുണ്ട്. . അച്ഛന്‍, അമ്മ, വീട്ടിലേക്ക് എത്തിച്ച ടാക്‌സി ഡ്രൈവര്‍, വിമാനത്തില്‍ ഒപ്പമുണ്ടായിരുന്നവര്‍ തുടങ്ങിയവരടക്കം 11 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ ഉള്ളത്

കുരങ്ങു പനി ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നേരത്തെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. രോഗ ലക്ഷണങ്ങളില്‍ ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും അവബോധം ഉണ്ടായിരിക്കണമെന്നും കര്‍ശന പരിശോധന വേണമെന്നും കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.