സൗജന്യ ബൂസ്റ്റര്‍ വിതരണം ഇന്നു മുതല്‍

സൗജന്യ ബൂസ്റ്റര്‍ വിതരണം ഇന്നു മുതല്‍

ന്യൂഡൽഹി: രാജ്യത്ത് 15 മുതല്‍ 59 വയസ് വരെ പ്രായമുള്ളവര്‍ക്ക് സൗജന്യ ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ വിതരണം ഇന്ന് മുതല്‍.വാക്സിനേഷന്‍ അമൃത് മഹോത്സവ് എന്ന പേരിലാണ് വാക്സിന്‍ വിതരണം.

75ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാ​ഗമായാണ് വാക്സിന്‍ സൗജന്യമായി നല്‍കുന്നത്. 75 ദിവസം സൗജന്യമായി സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് 15 മുതല്‍ 59 വയസ് വരെ പ്രായമുള്ളവര്‍ക്ക് വാക്സിന്‍ ലഭിക്കും. സെപ്റ്റംബര്‍ 27 വരെ ഈ പ്രായത്തിലുള്ളവര്‍ക്ക് സൗജന്യമായി വാക്സിന്‍ എടുക്കാം.

18 നും 59 നും ഇടയില്‍ പ്രായമുള്ളവരില്‍ രാജ്യത്തെ 77 കോടി ജനങ്ങളില്‍ ഒരുശതമാനം മാത്രമാണ് ഇതുവരെ കരുതല്‍ ഡോസ് സ്വീകരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.