കനിഷ്‌ക വിമാനം തകര്‍ത്ത കേസിലെ ആരോപണവിധേയന്‍ റിപുധാമന്‍ സിംഗ് മാലിക് കാനഡയില്‍ വെടിയേറ്റ് മരിച്ചു

കനിഷ്‌ക വിമാനം തകര്‍ത്ത കേസിലെ ആരോപണവിധേയന്‍ റിപുധാമന്‍ സിംഗ് മാലിക് കാനഡയില്‍ വെടിയേറ്റ് മരിച്ചു

ഒട്ടാവ: സിക്ക് വ്യവസായി റിപുധാമന്‍ സിംഗ് മാലിക് കാനഡയില്‍ വെടിയേറ്റ് മരിച്ചു. സുറിയില്‍ ഉണ്ടായ ആക്രമണത്തിലാണ് റിപുധാമന്‍ സിംഗ് മാലിക് കൊല്ലപ്പെട്ടത്. പ്രാദേശിക സമയം രാവിലെ 9.30 നായിരുന്നു ആക്രമണം. ഓഫീസിലേക്കു പോകുന്ന വഴി അജ്ഞാതര്‍ വെടിയുതിര്‍ക്കുകായിരുന്നുവെന്നാണ് റിപോര്‍ട്ട്. വിവരമറിഞ്ഞ് കനേഡിയന്‍ മൗന്‍ഡഡ് പൊലീസ് ഉടന്‍ സ്ഥലത്തെത്തി പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

329 പേര്‍ കൊല്ലപ്പെട്ട 1985-ലെ എയര്‍ ഇന്‍ഡ്യ ബോംബ് സ്‌ഫോടനക്കേസില്‍ ആരോപണ വിധേയനായിരുന്ന റിപുധാമന്‍ സിംഗിനെ 2005-ല്‍ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. എയര്‍ ഇന്‍ഡ്യയുടെ 182 കനിഷ്‌ക വിമാനത്തില്‍ ബോംബ് സ്‌ഫോടനം നടത്തിയ സംഭവത്തില്‍ നിര്‍ണായക പങ്കുവഹിച്ചതായി ആരോപിക്കപ്പെട്ടവരില്‍ ഒരാളാണ് മാലിക്.

പഞ്ചാബിലെ കലാപം മൂര്‍ധന്യാവസ്ഥയിലായിരുന്ന സമയത്ത്, 1985 ജൂണ്‍ 23-ന് മോണ്‍ട്രിയല്‍-ലണ്ടന്‍-ന്യൂഡല്‍ഹി-മുംബൈ റൂട്ടില്‍ സര്‍വീസ് നടത്തിയ ഫ്‌ളൈറ്റ് ഐറിഷ് തീരപ്രദേശത്തിന് സമീപം പൊട്ടിത്തെറിക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 329 പേരും മരിച്ചു.

ഈ കേസില്‍ 2005-ല്‍ കുറ്റവിമുക്തനാക്കപ്പെട്ട അദ്ദേഹം 2019 ഡിസംബറില്‍ തന്റെ പേര് ബ്ലാക് ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്തതിന് ശേഷം ഇന്‍ഡ്യ സന്ദര്‍ശിച്ചിരുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പഞ്ചാബ് തെരഞ്ഞെടുപ്പിന് മുന്നോടിയായി മാലിക് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചിരുന്നു. സിഖ് സമൂഹത്തിന് മോഡി നല്‍കുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ചായിരുന്നു കത്ത്. ആന്ധ്രപ്രദേശ്, ഡല്‍ഹി, പഞ്ചാബ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ തീര്‍ഥാടനത്തിനായും റിപുദാമന്‍ മാലിക് എത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.