പഴങ്ങളില്‍ വച്ച് ഏറ്റവും വലുതും ഏറെ പോഷകസമൃദ്ധവുമായ ഒന്നാണ് ചക്കപ്പഴം. പ്രോട്ടീന്‍ സമ്പുഷ്ടമായ ചക്കയില്‍ കാല്‍സ്യം, അയണ്‍, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയിട്ടുണ്ട്.
ചക്കയുടെ എല്ലാ ഭാഗങ്ങളും ഏറെ ഉപയോഗപ്രദമാണ്. ചക്കമടല്‍, ചക്കച്ചുള, ചക്കക്കുരു ഏതു ഭാഗമെടുത്താലും ഏറെ രുചികരവും ആദായകരവുമായ വിഭവങ്ങള്‍ ചക്കയില്‍ നിന്നുണ്ടാക്കാം.
ചക്കയുടെ സീസണ്‍ ആണല്ലോ ഇപ്പോള്‍. ഈ ചക്ക സീസണില്‍ രുചികരമായ ചക്ക അട തയ്യാറാക്കിയാലോ? വളരെ കുറച്ച് ചേരുവകള്‍ കൊണ്ട് എളുപ്പത്തിൽ ചക്ക അട തയ്യാറാക്കാം.
ആവശ്യമായ ചേരുവകള്‍:
നന്നായി പഴുത്ത മധുരമുള്ള ചക്ക 2 കപ്പ്
ഗോതമ്പ് 2 കപ്പ്
ശര്‍ക്കര 1 കപ്പ്
വെള്ളം 1 1/2 ഗ്ലാസ്
വാഴയില ആവശ്യത്തിന്
ഏലക്ക പൊടി 1 സ്പൂണ്‍
ഉപ്പ് ഒരു നുള്ള്
തയ്യാറാക്കുന്ന വിധം:
ചക്ക ചുള കുരു കളഞ്ഞ് മിക്സിയുടെ ജാറിലേക്ക് മാറ്റി ഏലക്ക പൊടി ചേര്‍ത്ത് നന്നായി അരച്ച് എടുക്കുക. ഒരു പാത്രത്തിലേക്ക് ഗോതമ്പ് മാവ്, ചക്ക അരച്ചത്, ഉപ്പ്, ശര്‍ക്കര ഉരുക്കിയത് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ചു എടുക്കുക.
ശേഷം വാഴയില ചെറുതായി കീറിയതില്‍ കുറച്ചു വച്ചു മാവ് മടക്കി പ്രെസ് ചെയ്തു പരത്തി ഇഡ്‌ലി തട്ടില്‍ വച്ചു ആവി കയറ്റി വേകിച്ചു എടുക്കുക. സ്വാദിഷ്ടമായ ചക്കട റെഡി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v