ഇന്ത്യയിലെ ഫുഡ് പാര്‍ക്കുകളില്‍ 16,000 കോടിയുടെ നിക്ഷേപത്തിന് യുഎഇ; ഇസ്രായേലും അമേരിക്കയും പങ്കാളികള്‍

ഇന്ത്യയിലെ ഫുഡ് പാര്‍ക്കുകളില്‍ 16,000 കോടിയുടെ നിക്ഷേപത്തിന് യുഎഇ; ഇസ്രായേലും അമേരിക്കയും പങ്കാളികള്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ കാര്‍ഷിക, ഭക്ഷ്യ പാര്‍ക്കുകളില്‍ വന്‍ നിക്ഷേപത്തിന് യുഎഇ. ആദ്യഘട്ടമായി 16,000 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് തീരുമാനം. ഇന്ത്യ, ഇസ്രായേല്‍, യുഎഇ, യുഎസ് എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന ഐ2യു2 കൂട്ടായ്മയുടെ പ്രഥമ ഉച്ചകോടിയിലായിരുന്നു തീരുമാനം.

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പം യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ഇസ്രായേല്‍ പ്രധാനമന്ത്രി യായിര്‍ ലാപിഡ് എന്നിവരാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്.

യുഎഇയുടെ ഭക്ഷ്യ സുരക്ഷിതത്വത്തിന് ഊന്നല്‍ നല്‍കാനാണ് അവര്‍ ഇന്ത്യയില്‍ നിക്ഷേപിക്കുന്നത്. തെക്കുകിഴക്കന്‍ ഏഷ്യയിലും ഗള്‍ഫ് മേഖലയിലും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിലെ കാര്‍ഷിക-ഭക്ഷ്യപാര്‍ക്കുകളില്‍ നിക്ഷേപമൊരുങ്ങുന്നത്.

ഫുഡ് പാര്‍ക്കുകളില്‍ അത്യാധുനിക സാങ്കേതിക വിദ്യകളും വൈദഗ്ധ്യവും ഇസ്രയേലും യുഎസും കൊണ്ടുവരും. കൃഷിക്കായി ഭൂമി നല്‍കി കര്‍ഷകരെ പദ്ധതിയുമായി സംയോജിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യും. ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കുക, ശുദ്ധജലം സംരക്ഷിക്കുക, പുനരുപയോഗിക്കാവുന്ന ഊര്‍ജസ്രോതസുകള്‍ ഉപയോഗിക്കുക എന്നിവയാണ് ഫുഡ് പാര്‍ക്കുകളിലൂടെ ലക്ഷ്യമിടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.