വാഷിങ്ടണ്‍: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ന് സൗദിയിലെത്തും. ഇന്ത്യന്‍ സമയം രാത്രി എട്ടരയ്ക്കാണ് ബൈഡന്‍ ഇസ്രയേലില്‍ നിന്നും നേരിട്ട് സൗദിയിലെത്തുക. സൗദി രാജാവുമായും കിരീടാവകാശിയുമായും അദ്ദേഹം ചര്‍ച്ച നടത്തും. സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ ഉഭയകക്ഷി ബന്ധവും പങ്കാളിത്തവും ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് സന്ദര്‍ശനം. രാജ്യത്തിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ഉച്ചകോടിയിലും പങ്കെടുക്കും
ബൈഡന്‍ സന്ദര്‍ശിക്കുന്ന ആദ്യ അറബ് രാജ്യമാണ് സൗദി. ആഗോള എണ്ണവില, യമന്‍, ഇറാന്‍ വിഷയങ്ങള്‍, ഉക്രെയ്ന്‍ പ്രതിസന്ധി, ഇസ്രയേല്‍-പലസ്തീന്‍ വിഷയങ്ങള്‍, മനുഷ്യാവകാശം തുടങ്ങിയവ നേതാക്കളുടെ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ക്ഷണപ്രകാരമാണ് ബൈഡന്റെ ദ്വിദിന സന്ദര്‍ശനം. നാളെയാണ് സല്‍മാന്‍ രാജാവ് വിളിച്ചുചേര്‍ക്കുന്ന അറബ് അമേരിക്കന്‍ ഉച്ചകോടിയില്‍ ബൈഡന്‍ പങ്കെടുക്കുന്നത്.
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ അധികാരമേറ്റതിനുശേഷം ബൈഡന്‍ ഭരണകൂടത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്നാണ് സൗദി സന്ദര്‍ശനമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. 2018-ല്‍ തുര്‍ക്കിയില്‍ വെച്ച് സൗദിയുടെ രാഷ്ട്രീയ എതിരാളിയായ വാഷിംഗ്ടണ്‍ പോസ്റ്റ് മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ വധിച്ചതില്‍ കിരീടാവകാശി ബിന്‍ സല്‍മാന്‍ പങ്കുണ്ടെന്ന് നേരത്തെ അമേരിക്ക ആരോപിച്ചിരുന്നു. അതിനാല്‍ ജോ ബൈഡന്‍ സര്‍ക്കാര്‍ അമേരിക്കയില്‍ അധികാരത്തില്‍ വന്നതിനു ശേഷം അദ്ദേഹം സൗദി ഭരണാധികാരികളെ വിളിച്ചിരുന്നില്ല. സൗദിക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നുവെങ്കിലും ഉക്രെയ്നിലെ യുദ്ധത്തിന്റെയും എണ്ണവില കുതിച്ചുയരുന്നതിന്റെയും പശ്ചാത്തലത്തില്‍ അദ്ദേഹം കൂടുതല്‍ അനുരഞ്ജന സമീപനമാണ് ബൈഡന്‍ ഇപ്പോള്‍ സ്വീകരിച്ചത്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദക രാജ്യമാണ് സൗദി അറേബ്യ.
അതിനിടെ, ഇസ്രയേല്‍ ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളിലെയും വിമാനങ്ങള്‍ക്കായി വ്യോമപാത തുറന്നുകൊടുത്ത സൗദി അറേബ്യയുടെ നടപടിയെ ജോ ബൈഡന്‍ സ്വാഗതം ചെയ്തതായി വൈറ്റ് ഹൗസ് അറിയിച്ചു. ബൈഡന്‍ ഇന്ന് ഇസ്രയേലില്‍ നിന്ന് സൗദി അറേബ്യയിലെത്തുന്നതിന് മുന്നോടിയായാണ് പ്രഖ്യാപനം നടത്തിയത്.
ഇസ്രയേലിലെ ടെല്‍ അവീവില്‍നിന്നു ജിദ്ദയിലേക്കു പറക്കുന്ന ആദ്യ യു.എസ് പ്രസിഡന്റായി ബൈഡന്‍ മാറുമെന്ന പ്രത്യേകതയും ഈ സന്ദര്‍ശനത്തിനുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.