യു.പിയില്‍ സ്വാതന്ത്ര്യ ദിനത്തിന് അവധിയില്ല: വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം പ്രവര്‍ത്തിക്കും; സ്വാതന്ത്ര്യദിനാ അവധി റദ്ദ് ചെയ്യുന്നത് രാജ്യത്ത് ആദ്യം

യു.പിയില്‍ സ്വാതന്ത്ര്യ ദിനത്തിന് അവധിയില്ല: വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം പ്രവര്‍ത്തിക്കും; സ്വാതന്ത്ര്യദിനാ അവധി റദ്ദ് ചെയ്യുന്നത് രാജ്യത്ത് ആദ്യം

ലക്നൗ: ഈ വര്‍ഷം ഓഗസ്റ്റ് 15ന് സംസ്ഥാനത്ത് അവധി റദ്ദാക്കി യുപി സര്‍ക്കാര്‍. സ്‌കൂളുകള്‍, കോളജുകള്‍, സര്‍വകലാശാലകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഇതരസ്ഥാപനങ്ങള്‍, വ്യാപാര കേന്ദ്രങ്ങള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. രാജ്യത്താദ്യമായാണ് സ്വാതന്ത്ര്യദിനത്തിലെ അവധി ഒരു സംസ്ഥാനം റദ്ദ് ചെയ്യുന്നത്.

രാജ്യം 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നവേളയില്‍ ഇക്കൊല്ലം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്തൊട്ടാകെ ശുചീകരണ യജ്ഞങ്ങള്‍ നടത്തുമെന്ന് ചീഫ് സെക്രട്ടറി ഡി എസ് മിശ്ര അറിയിച്ചു. മാത്രമല്ല ഇത് രാജ്യമൊട്ടാകെ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വതന്ത്രസമര സേനാനികളുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ പ്രത്യേകം പരിപാടികള്‍ നടത്തും. സ്വാതന്ത്ര്യദിന വാരത്തിലെ ഓരോ ദിവസവും പ്രത്യേകം പ്രത്യേകം പരിപാടികള്‍ ഉണ്ടാവും. സ്വാതന്ത്ര്യ ദിനാഘോഷത്തെ ഒരു ഔദ്യോഗിക പരിപാടിയായി ഒതുക്കില്ല. എല്ലാ ജനങ്ങളും ഇതില്‍ പങ്കുകൊള്ളണം. സാമൂഹ്യസംഘടനകള്‍, പൊതുപ്രവര്‍ത്തകര്‍, എന്‍സിസി, എന്‍എസ്ഒ കേഡറ്റുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള ആളുകള്‍ പരിപാടികളുടെ ഭാഗമാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.