സെക്രട്ടേറിയേറ്റ് അതീവ സുരക്ഷാ മേഖല; സിനിമാ -സീരിയല്‍ ചിത്രീകരണങ്ങൾക്ക് നിരോധനം

സെക്രട്ടേറിയേറ്റ് അതീവ സുരക്ഷാ മേഖല;  സിനിമാ -സീരിയല്‍ ചിത്രീകരണങ്ങൾക്ക് നിരോധനം

തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് പരിസരത്ത് സിനിമയും സീരിയലുകളും ചിത്രീകരിക്കുന്നതിന് വിലക്ക്. അതീവ സുരക്ഷാ മേഖലയാണെന്ന് കണക്കിലെടുത്താണ് തിരുമാനമെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.

സെക്രട്ടേറിയേറ്റ് പരിസരത്ത് സുരക്ഷാ വീഴ്ചകൾ ഉണ്ടാവാതിരിക്കാൻ മുൻകരുതൽ നടപടി സ്വീകരിക്കുന്നതിന് ഭാഗമായിട്ടാണ് പുതിയ തീരുമാനം. സെക്രട്ടറിയേറ്റ് പരിസരത്ത് സിനിമാ -സീരിയല്‍ ചിത്രീകരണങ്ങൾക്ക് അനുമതി ആവശ്യപ്പെട്ട് അപേക്ഷകൾ സമർപ്പിച്ച സാഹചര്യത്തിലാണ് സുപ്രധാനമായ ഈ നടപടി.

എന്നാൽ ഔദ്യോഗിക ചിത്രീകരണങ്ങള്‍ക്ക് അനുമതി നൽകിയിട്ടുണ്ട്. ഇത്തരം ചിത്രീകരണങ്ങൾ പിആര്‍ഡിയുടെ നേത്യത്വത്തിലായിരിക്കും നടത്തുന്നതെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. സിനിമാ -സീരിയല്‍ ചിത്രീകരണ അനുമതി തേടിയുള്ള അപേക്ഷകള്‍ സര്‍ക്കാര്‍ തള്ളി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.