തിരുവനന്തപുരം: അടിമുടി മാറ്റത്തിനൊരുങ്ങി സംസ്ഥാനത്തെ റേഷന്‍ കടകള്‍. ബാങ്കിങ് സംവിധാനം, അക്ഷയ സെന്ററുകള്‍ എന്നിവ ഉള്‍പ്പെടുത്തി ഹൈടെക്ക് കേന്ദ്രങ്ങളാക്കുകയാണ് ലക്ഷ്യം. റേഷന്‍ കടകള്‍ കെ സ്റ്റോറുകളാക്കുന്ന പദ്ധതി ഓഗസ്റ്റ് മുതല്‍ ആരംഭിക്കും. ആദ്യഘട്ടത്തില്‍ 70 റേഷന്‍ കടകളിലാണ് പദ്ധതി നടപ്പാക്കുന്നത്.
മിനി അക്ഷയ സെന്ററുകള്‍, സപ്ലൈകോയുടെ ഉല്‍പ്പന്നങ്ങള്‍, 5000 രൂപ വരെയുള്ള ബാങ്കിങ് സംവിധാനം എന്നിവ കെ സ്റ്റോറില്‍ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. മില്‍മയുടെ ഉല്‍പ്പന്നങ്ങള്‍, മിനി എല്‍.പി.ജി സിലിണ്ടര്‍ എന്നിവയും കെ സ്റ്റോര്‍ മുഖേനെ ലഭിക്കും. ഓരോ ജില്ലയില്‍ നിന്നും നാല് റേഷന്‍ കടകള്‍ വീതമാണ് ആദ്യഘട്ടത്തില്‍ കെ സ്റ്റോറാകുന്നത്.
കെ സ്റ്റോറിനായി ഇതുവരെ ലഭിച്ചത് 837 അപേക്ഷകളാണെന്ന് അധികൃതര്‍ വ്യക്തമാക്കി. കെ സ്റ്റോര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ വര്‍ഷങ്ങള്‍ പഴക്കം തോന്നുന്ന കടമുറിയും അതിനുള്ളില്‍ കൂട്ടിയിട്ട അരിച്ചാക്കുകളുമുള്ള പഴയ റേഷന്‍കട സങ്കല്‍പം അപ്രത്യക്ഷമാവും.
അതായത് വീട്ടിലേക്ക് ആവശ്യമായ നിത്യോപയോഗ സാധനങ്ങള്‍ മുതല്‍ ഗ്യാസ് വരെ വാങ്ങാവുന്ന തരത്തിലാണ് റേഷന്‍ കടകള്‍ സ്മാര്‍ട്ടാകുന്നത്. എല്ലാ റേഷന്‍ കാര്‍ഡുകാര്‍ക്കും കെ സ്റ്റോര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.