രാജ്യത്ത് പ്രതിപക്ഷത്തിന് പ്രവര്‍ത്തിക്കാനുള്ള ഇടം കുറയുന്നു; ദൗര്‍ഭാഗ്യകരമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

രാജ്യത്ത് പ്രതിപക്ഷത്തിന് പ്രവര്‍ത്തിക്കാനുള്ള ഇടം കുറയുന്നു; ദൗര്‍ഭാഗ്യകരമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിപക്ഷത്തിന് പ്രവര്‍ത്തിക്കാനുള്ള ഇടം കുറയുകയാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ. ഇത് ദൗര്‍ഭാഗ്യകരമാണ്. രാജസ്ഥാനിലെ ജയ്പൂരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംബന്ധിച്ച് സംസാരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

രാജ്യത്തെ പാര്‍ലമെന്റിന്റെ പ്രവര്‍ത്തനത്തിലും നിലവാര തകര്‍ച്ചയുണ്ടായിട്ടുണ്ട്. മുന്‍പൊക്കെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ പരസ്പര ബഹുമാനമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രതിപക്ഷത്തിനുള്ള ഇടം കുറയുകയാണ്. രാഷ്ട്രീയ എതിര്‍പ്പ് ശത്രുതയിലേക്ക് വഴിമാറരുത്. പക്ഷേ, ഇപ്പോള്‍ സംഭവിക്കുന്നത് അതാണ്. അത് ആരോഗ്യകരമായ ജനാധിപത്യത്തിന്റെ അടയാളമല്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ വിചാരണ തടവുകാരുടെ അവസ്ഥയിലും ചീഫ് ജസ്റ്റിസ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയിലെ 6.10 ലക്ഷം തടവുകാരില്‍ 80 ശതമാനവും വിചാരണ തടവുകാരാണെന്നും ഇവര്‍ക്കായി പ്രത്യേക പദ്ധതി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.