സി. ടെറസിറ്റ ഇടയാടിൽ മംഗളവാർത്തയുടെ അഗസ്തീനിയൻ സന്യാസിനീ സമൂഹത്തിൻ്റെ സുപ്പീരിയർ ജനറലായി തിരഞ്ഞെടുക്കപ്പെട്ടു. അഞ്ചൂറു വർഷം പഴക്കവും ഇറ്റലിയിലും ഇന്ത്യയിലും ആഫ്രിക്കയിലും സന്യാസിനികളും സ്ഥാപനങ്ങളുമുള്ള ഈ സന്യാസസമൂഹത്തിൻ്റെ മദർ ജനറലായി ഇദംപ്രഥമമായാണ് ഒരു മലയാളി തിരഞ്ഞെടുക്കപ്പെടുന്നത്. ഫ്ലോറൻസിനടുത്തുള്ള സാൻ ജൊവാന്നി വൽദാർണോയിലെ ജനറലേറ്റിൽ ഇന്നു ചേർന്ന ചാപ്റ്ററാണ് തീരുമാനമെടുത്തത്.
കോട്ടയം ജില്ലയിലെ മുട്ടുചിറയിലാണ് സി. ടെറസിറ്റ ജനിച്ചത്. ജോൺ -ഏലിയാമ്മ ദമ്പതികളുടെ ഏഴു മക്കളിൽ അഞ്ചാമത്തെ മകളാണ്.
ജനറൽ കൗൺസിൽ അംഗമായും സന്യാസാർത്ഥിനികളുടെ മിസ്ട്രസ്സായും പള്ളുരുത്തി, റോം, സാൻ ദൊമേനിക്കോ എന്നിവിടങ്ങളിലെ സന്യാസസമൂഹങ്ങളിൽ സുപ്പീരിയറായും സേവനമനുഷഠിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ഭവനം കൊച്ചിരൂപതയിൽ 1984-ൽ ആണ് ആരംഭിച്ചത്. ഇപ്പോൾ ഈ സഹോദരിമാർക്ക് ഇന്ത്യയിൽ അഞ്ചു ഭവനങ്ങളുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.