കുടിച്ച് പൂസായി കേരളം; ഒറ്റ വര്‍ഷത്തിനിടെ കുടിച്ച് തീര്‍ത്തത് 16,619.97 കോടി രൂപയുടെ മദ്യം

കുടിച്ച് പൂസായി കേരളം; ഒറ്റ വര്‍ഷത്തിനിടെ കുടിച്ച് തീര്‍ത്തത് 16,619.97 കോടി രൂപയുടെ മദ്യം

കൊച്ചി: കേരളത്തില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിറ്റഴിക്കപ്പെട്ടത് 16,619.97 കോടി രൂപയുടെ മദ്യമെന്ന് കണക്ക്. 2021 ജൂണ്‍ മുതല്‍ 2022 മെയ് വരെയുള്ള കണക്കാണ് പുറത്ത് വന്നത്. ദി പ്രോപ്പര്‍ ചാനല്‍ എന്ന പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് എം.കെ ഹരിദാസിന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് കേരളം കുടിച്ചു തീര്‍ത്തതിന്റെ കണക്ക് രേഖപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ വിഷുദിനത്തിന്റെ തലേന്ന് മാത്രം 79.42 കോടി രൂപയ്ക്കും ഏപ്രില്‍ 13ന് 54.34 കോടി രൂപയ്ക്കും കേരളത്തില്‍ മദ്യം വിറ്റിരുന്നു. 2021 ജൂണ്‍ മുതല്‍ 2022 മെയ് 31 വരെ വിറ്റഴിച്ച ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ കണക്ക് പരിശേധിച്ചാല്‍ 18,26,80,965 ലിറ്റര്‍ എന്നതാണ്. കൂടാതെ 7,82,39,518 ലിറ്റര്‍ ബിയറും 12,25,820 ലിറ്റര്‍ വൈനും കേരളത്തില്‍ ഇക്കാലയളവില്‍ വിറ്റഴിക്കപ്പെട്ടതായാണ് കണക്ക്.

2016-17 കാലയളവില്‍ 85.93 കോടിയാണ് ബെവ്‌കോയുടെ ലാഭം. 2017-2018 ല്‍ അത് 100.53, 2018-2019 ല്‍ 113.31 കോടിയുമായി ബെവ്‌കോയ്ക്ക് ലാഭം ഉണ്ടാക്കി. ഒരോ തവണയും മദ്യത്തിന്റെ വിറ്റു വരവില്‍ ലാഭം വര്‍ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം 2019 ന് ശേഷമുള്ള ഓഡിറ്റിങ് പൂര്‍ത്തിയായിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.