'ടെലി-ലോ സര്‍വീസ്'; ഈ വര്‍ഷം മുതല്‍ സൗജന്യമാക്കുമെന്ന് നിയമമന്ത്രി

'ടെലി-ലോ സര്‍വീസ്'; ഈ വര്‍ഷം മുതല്‍ സൗജന്യമാക്കുമെന്ന് നിയമമന്ത്രി

ന്യൂഡല്‍ഹി: ടെലിഫോണ്‍ വഴി നിയമസഹായം ലഭ്യമാക്കുന്ന 'ടെലി-ലോ സര്‍വീസ്' ഈ വര്‍ഷം മുതല്‍ സൗജന്യമാക്കുമെന്ന് നിയമ മന്ത്രി കിരണ്‍ റിജിജു പറഞ്ഞു.

നാഷണല്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയുമായി (എന്‍.എ.എല്‍.എസ്.എ.) നിയമവകുപ്പ് ഇതിനുള്ള ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്. ഗ്രാമപ്പഞ്ചായത്തുകളിലുള്ള ജനസേവനകേന്ദ്രങ്ങളിലെ ടെലി-വീഡിയോ കോണ്‍ഫറന്‍സിങ് അടിസ്ഥാനസൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിയാണ് സൗജന്യ സേവനം ഉറപ്പാക്കുക.

ഓരോ ജില്ലയിലും ഈ സേവനം നല്‍കാന്‍ 700 അഭിഭാഷകരെ എന്‍.എ.എല്‍.എസ്.എ. ചുമതലപ്പെടുത്തുമെന്ന് ജയ്പുരില്‍ അഖിലേന്ത്യാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട മൊബൈല്‍ ആപ്പ് കഴിഞ്ഞവര്‍ഷം പുറത്തിറക്കിയിരുന്നു. 22 ഔദ്യോഗിക ഭാഷകളില്‍ ഈ ആപ്പ് ഇപ്പോള്‍ ലഭ്യമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.