ഐസിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.97

ഐസിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.97

ന്യൂഡൽഹി: ഐസിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഇത്തവണ 99.97 ആണ് വിജയശതമാനം. നാല് വിദ്യാര്‍ത്ഥികള്‍ ഒന്നാം റാങ്ക് നേടി. ഇവരില്‍ മൂന്നുപേരും ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരാണ്.

പരീക്ഷ കഴിഞ്ഞ് ഒന്നര മാസത്തിന് ശേഷമാണ് ഫലപ്രഖ്യാപനം. പ്രിന്‍സിപ്പലിന്‍റെ ലോഗിന്‍ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച്‌ കൗണ്‍സിലിന്‍റെ കരിയര്‍ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് സ്‌കൂളുകള്‍ക്ക് ഫലം പരിശോധിക്കാം.

കൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് എസ്‌എംഎസ് വഴിയോ ഡിജിലോക്കര്‍ ആപ്പ് വഴിയോ മാര്‍ക്ക് അറിയാം. www.cisce.org എന്ന സെറ്റ് വഴിയും പരീക്ഷാ ഫലം ലഭ്യമാകും.

അതേസമയം പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലത്തിന്റെ തിയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പരീക്ഷാ ഫലം വൈകുന്നതില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്ക പ്രകടിപ്പിച്ചിരുന്നു.

സംസ്ഥാന ബോര്‍ഡുകളിലെ ഫലം പ്രസിദ്ധീകരിച്ച്‌ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഐസിഎസ്‌ഇ പരീക്ഷാ ഫലം വരാത്തത് ഉന്നത വിദ്യാഭ്യാസത്തെ ബാധിച്ചേക്കുമെന്ന ആശങ്കയിലാണ് മാതാപിതാക്കളും വിദ്യാർഥികളും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.