ന്യൂഡല്‍ഹി: ഭക്ഷ്യ സാധനങ്ങൾക്ക് ഉൾപ്പെടെ ജി.എസ്.ടി ചുമത്തി വില വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
'ഉയര്‍ന്ന നികുതിയും തൊഴിലില്ലായ്മയും ഒരുകാലത്ത് ലോകത്തിലെ അതിവേഗം വളര്‍ന്നിരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നിനെ എങ്ങനെ തകര്‍ക്കാം എന്നതിനെക്കുറിച്ചുള്ള ബി.ജെ.പിയുടെ മാസ്റ്റര്‍ ക്ലാസ്' എന്നാണ് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
'ഗബ്ബാര്‍ സിങ് വീണ്ടുമെത്തി' എന്ന തലക്കട്ടില്‍ ഇന്നു മുതല്‍ വിലകൂടുന്നവ ഏതൊക്കെയെന്ന പട്ടികയുടെ ചിത്രവും രാഹുല്‍ പങ്കുവെച്ചിട്ടുണ്ട്. മുമ്പുണ്ടായിരുന്ന ജി.എസ്.ടി റേറ്റും നിലവില്‍ വര്‍ധിപ്പിച്ചതുമായ പട്ടികയാണ് അദ്ദേഹം നല്‍കിയത്.
തൈര്, ലെസ്സി,മോര്, പനീര്‍, അരി, ഗോതമ്പ്, ബാര്‍ലി, ഓട്സ്, ശര്‍ക്കര, നാടന്‍ തേന്‍, 5000 ന് മുകളില്‍ വാടകയുള്ള ആശുപത്രി മുറികള്‍ എന്നിവക്ക് നേരത്തെ ജി.എസ്.ടി ഉണ്ടായിരുന്നില്ല. ഇന്ന് മുതല്‍ അഞ്ച് ശതമാനം ജി.എസ്.ടി ഈടാക്കും. 1000 രൂപക്ക് മുകളിലുള്ള ഹോട്ടല്‍ മുറിക്ക് മുമ്പ് ജി.എസ്.ടി ഇല്ലായിരുന്നെങ്കിലും 12 ശതമാനം ഈടാക്കാനാണ് പുതിയ തീരുമാനം.
അഞ്ച് ശതമാനം ജി.എസ്.ടി ഉണ്ടായിരുന്ന സോളാര്‍ വാട്ടര്‍ ഹീറ്ററിന് 12 ശതമാനമായി വര്‍ധിപ്പിച്ചു. 12 ശതമാനമുണ്ടായിരുന്ന എല്‍.ഇ.ഡി ലെറ്റുകള്‍ക്ക് 18 ശതമാനമാക്കി ഉയര്‍ത്തി. നേരത്തെ ജി.എസ്.ടി ഇല്ലാതിരുന്ന ബാങ്ക് ചെക്കുകള്‍ക്ക് 18 ശതമാനമാണ് പുതിയ ജി.എസ്.ടി എന്ന് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.