ബെന്‍ സ്‌റ്റോക്ക്‌സ് ഏകദിന ക്രിക്കറ്റിനോട് വിടപറഞ്ഞു; വിരമിക്കല്‍ പ്രഖ്യാപിച്ചത് ഇംഗ്ലണ്ടിന് ലോകകപ്പ് സമ്മാനിച്ച താരം

ബെന്‍ സ്‌റ്റോക്ക്‌സ് ഏകദിന ക്രിക്കറ്റിനോട് വിടപറഞ്ഞു; വിരമിക്കല്‍ പ്രഖ്യാപിച്ചത് ഇംഗ്ലണ്ടിന് ലോകകപ്പ് സമ്മാനിച്ച താരം

ലോര്‍ഡ്‌സ്: ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്ക്‌സ് ഏകദിന ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കുന്നു. ചെവ്വാഴ്ച ദക്ഷിണാഫ്രിക്കയുമായുള്ള ആദ്യ ഏകദിനത്തിനു ശേഷം വിരമിക്കും. ടെസ്റ്റ് ടീം ക്യാപ്റ്റനായ താരം ടെസ്റ്റിലും ട്വന്റി 20യിലും തുടര്‍ന്നും കളിക്കും. ഇംഗ്ലണ്ടിനായി 104 ഏകദിന മത്സരങ്ങളാണ് താരം ഇതുവരെ കളിച്ചത്. 2919 റണ്‍സും 74 വിക്കറ്റും നേടി.

2011 ല്‍ അയര്‍ലന്‍ഡിനെതിരെയായിരുന്നു അരങ്ങേറ്റം. 2019 ലെ ഏകദിന ലോകകപ്പ് ഫൈനലിലായിരുന്നു സ്റ്റോക്‌സിന്റെ അസാമാന്യ പ്രകടനം കണ്ടത്. ന്യൂസിലന്‍ഡുമായുള്ള കിരീടപ്പോരില്‍ 84 റണ്ണുമായി പുറത്താകാതെ നിന്ന സ്റ്റോക്‌സ് ഇംഗ്ലണ്ടിനെ സൂപ്പര്‍ ഓവറില്‍ എത്തിക്കുകയായിരുന്നു. ആദ്യമായി ഇംഗ്ലണ്ടിന് ലോകകിരീടം നല്‍കുകയും ചെയ്തു.

ഏകദിനത്തില്‍ പ്രതീക്ഷിച്ച രീതിയില്‍ തനിക്ക് കളിക്കാനാകുന്നില്ലെന്നും ടീമിനായി നൂറുശതമാനവും വിനിയോഗിക്കാന്‍ സാധിക്കുന്നില്ലെന്നും ബെന്‍ സ്റ്റോക്സ് പറഞ്ഞു. കടുത്ത തീരുമാനമാണിത്. എന്നാല്‍, ആ തീരുമാനം അറിയിക്കേണ്ട സമയമായെന്ന് തോന്നുന്നു. ഇംഗ്ലണ്ടിനായി കളിച്ച ഓരോ നിമിഷവും മനോഹരമായിരുന്നെന്നും സുന്ദരമായ ഒരു യാത്രയായിരുന്നു ഇതെന്നും സ്റ്റോക്സ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.