ജെസ്‌ന തിരോധാനത്തില്‍ നിര്‍ണായക വിവരങ്ങള്‍ സിബിഐ മുദ്രവച്ച കവറില്‍ ഹൈക്കോടതിക്ക് കൈമാറി; കാസയുടെ ഹര്‍ജി 20 ന് പരിഗണിക്കും

ജെസ്‌ന തിരോധാനത്തില്‍ നിര്‍ണായക വിവരങ്ങള്‍ സിബിഐ മുദ്രവച്ച കവറില്‍ ഹൈക്കോടതിക്ക് കൈമാറി; കാസയുടെ ഹര്‍ജി 20 ന് പരിഗണിക്കും

കൊച്ചി: വെച്ചൂച്ചിറ സ്വദേശിനി ജെസ്‌ന മരിയയുടെ തിരോധാനം സംബന്ധിച്ച കേസില്‍ നിര്‍ണായക വിവരങ്ങള്‍ സിബിഐ ഹൈക്കോടതിക്ക് കൈമാറി. ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലൈന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ (കാസ) സംഘടന നല്‍കിയ ഹര്‍ജി 20 നു പരിഗണിക്കാനായി മാറ്റി. ജസ്റ്റീസ് എ.എ. സിയാദ് റഹ്‌മാനാണ് ഹര്‍ജി പരിഗണിക്കുന്നത്.

2018 മാര്‍ച്ച് 22 നാണ് ജെസ്‌നയെ കാണാതായത്. ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് 2021 ഫെബ്രുവരി 19 ന് സി.ബി.ഐക്ക് വിട്ടു. ജെസ്നയെ കണ്ടെത്താന്‍ 191 രാജ്യങ്ങളില്‍ യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് നേരത്തേ സി.ബി.ഐ അറിയിച്ചിരുന്നു.

ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് 2021 ഫെബ്രുവരി 19നു ഹൈക്കോടതി സിബിഐയ്ക്കു വിട്ടു. ജെസ്നയെ കണ്ടെത്താന്‍ 191 രാജ്യങ്ങളില്‍ യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ഹര്‍ജിയില്‍ നേരത്തെ സിബിഐ വ്യക്തമാക്കിയിരുന്നു.

ബെംഗളൂരു, പൂനെ, ഗോവ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം പോലീസ് അന്വേഷണം നടത്തുകയും പതിനായിരത്തിലധികം ഫോണ്‍ കോളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കും ചെയ്‌തെങ്കിലും യാതൊരു ഫലമുണ്ടായില്ല.

എരുമേലി വരെ ജെസ്‌ന പോയതായി സിസിടിവി ദൃശ്യങ്ങളില്‍ തെളിഞ്ഞിരുന്നുവെങ്കിലും അതിനു ശേഷം ജെസ്‌ന എവിടെ പോയി എന്നത് ഉത്തരം കിട്ടാത്ത ചോദ്യമായി തുടരുകയാണ്. നിലവില്‍ സിബിഐ തിരുവനന്തപുരം യൂണിറ്റാണ് ജെസ്‌നയുടെ തിരോധാനക്കേസ് അന്വേഷിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.