ക്യാന്‍സര്‍ രോഗികളുടെ പെന്‍ഷന്‍ മുടങ്ങിയിട്ട് എട്ട് മാസം; സര്‍ക്കാറിന്റെ കയ്യില്‍ പണമില്ലെന്ന് മറുപടി

ക്യാന്‍സര്‍ രോഗികളുടെ പെന്‍ഷന്‍ മുടങ്ങിയിട്ട് എട്ട് മാസം; സര്‍ക്കാറിന്റെ കയ്യില്‍ പണമില്ലെന്ന് മറുപടി

തിരുവനന്തപുരം: സംസ്ഥാനത്തെ ക്യാന്‍സര്‍ രോഗികളുടെ പെന്‍ഷന്‍ മുടങ്ങിയിട്ട് എട്ട് മാസം. കുടിശിക അടക്കമുള്ള പെൻഷൻ വിതരണം ചെയ്യണമെന്ന ആവശ്യത്തോട് മുഖം തിരിക്കുകയാണ് സർക്കാർ.

സര്‍ക്കാറിന്റെ കയ്യില്‍ പണമില്ല എന്നാണ് ഇപ്പോളത്തെ മറുപടി. ക്യാൻസർ ചികിത്സയെ തുടർന്ന് സാമ്പത്തിക ബാധ്യതയിലായ ആയിരക്കണക്കിന് രോഗികൾ പെൻഷൻ കൂടി മുടങ്ങിയതോടെ കടുത്ത പ്രതിസന്ധിയിലാണ്. ക്യാൻസർ ബാധിച്ച് ചികിത്സയിൽ തുടരുന്നതിനാൽ ജോലി എടുത്ത് സ്വന്തം കാര്യം നോക്കാൻ പോലും ഇവർക്ക് സാധിക്കാത്തില്ല. ഈ അവസ്ഥയിൽ ക്യാൻസർ രോഗികൾക്ക് പ്രതിമാസം ലഭിക്കുന്ന പെൻഷൻ മാത്രമായിരുന്നു ഏക ആശ്വാസം.

എന്നാൽ കഴിഞ്ഞ എട്ട് മാസമായിട്ട് ക്യാൻസർ രോഗികൾക്കുള്ള പെൻഷൻ നിലച്ചിരിക്കുകയാണ്. അതിന്റെ കാരണം തേടി ഇവർ കയറി ഇറങ്ങാത്ത ഓഫീസുകളില്ല. സര്‍ക്കാറിന്റെ കയ്യില്‍ പണമില്ല എന്ന ഉത്തരമായിരുന്നു അവർക്ക് കിട്ടിയത്. ഓരോ തവണയും അടുത്ത മാസമെങ്കിലും പെൻഷൻ കിട്ടുമെന്ന പ്രതീക്ഷയിലാണ് രോഗികളും രോഗ മുക്തരുമായ പെൻഷൻകാരും.

കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാലത്താണ് ഇവരുടെ പെൻഷൻ 1000 രൂപയായി വർദ്ധിപ്പിച്ച് നൽകിയത്. അതിന് ശേഷം പെൻഷൻ തുക വർദ്ധനവുണ്ടായിട്ടില്ല. എന്നാൽ ഇപ്പൊ എട്ട് മാസമായിട്ട് പെൻഷൻ ലഭിക്കുന്നുമില്ല. ഇതോടെ എന്ത് ചെയ്യും എന്ന ആശങ്കയിലാണ് ക്യാൻസർ ബാധിതരായ രോഗികൾ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.