ഓണ്‍ലൈന്‍ റമ്മികളി; പരസ്യങ്ങളില്‍ നിന്ന് സിനിമാ താരങ്ങള്‍ പിന്മാറണമെന്ന് കെ.ബി ഗണേഷ്‌കുമാര്‍

ഓണ്‍ലൈന്‍ റമ്മികളി; പരസ്യങ്ങളില്‍ നിന്ന് സിനിമാ താരങ്ങള്‍ പിന്മാറണമെന്ന് കെ.ബി ഗണേഷ്‌കുമാര്‍

തിരുവനന്തപുരം: ഓണ്‍ലൈന്‍ റമ്മിയുടെ പരസ്യങ്ങളില്‍ നിന്ന് സിനിമ മേഖലയില്‍ ഉള്ളവര്‍ പിന്മാറണമെന്ന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. ഇത്തരം പരസ്യങ്ങളില്‍ നിന്ന് താരങ്ങളെ പിന്തിരിപ്പിക്കാന്‍ സാംസ്‌കാരിക മന്ത്രി ഇടപെടണമെന്നും കെ.ബി ഗണേഷ്‌കുമാര്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു.

എന്നാല്‍ റമ്മിയുടെ പരസ്യങ്ങളിലെ അഭിനയം നിയമം വഴി നിയന്ത്രിക്കാന്‍ കഴിയില്ലെന്നും താരങ്ങളുടെ മനസിലാണ് സാംസ്‌കാരിക വിപ്ലവം ഉണ്ടാകേണ്ടതെന്നും വി എന്‍ വാസവന്‍ മറുപടി നല്‍കി. പിന്മാറാനുള്ള അഭ്യര്‍ത്ഥന വേണമെങ്കില്‍ നടത്താമെന്നും അദ്ദേഹം സഭയില്‍ വ്യക്തമാക്കി.

ഇത്തരം സാമൂഹ്യ വിരുദ്ധ, സാമൂഹ്യ ദ്രോഹ പരസ്യങ്ങളിലാണ് നമ്മുടെ ആദരണീയരായ കലാകാരന്മാര്‍ പങ്കെടുക്കുന്നത്. ഷാരൂഖ് ഖാന്‍ ഇന്ത്യയിലെ വലിയ നടനാണ്. അദ്ദേഹം പൈസയില്ലാത്ത ആളല്ല. വിരാട് കോലി നല്ലൊരു സ്പോര്‍ട്സ് താരമാണ്. പൈസയില്ലാത്തഞ്ഞിട്ടല്ലല്ലോ ഇത്തരം പരസ്യങ്ങള്‍ ചെയ്യുന്നത്. വിജയ് യേശുദാസ്, റിമി ടോമി ഇവരൊക്കെ സ്ഥിരമായി ഈ പരസ്യത്തില്‍ അഭിനയിക്കുന്നുണ്ട്. അതുകൊണ്ട് സിനിമ മേഖലയില്‍ ഉള്ളവര്‍ ഇത്തരം സാമൂഹ്യ വിരുദ്ധ പരസ്യങ്ങളില്‍ അഭിനയിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഗണേഷ്‌കുമാര്‍ ആവശ്യപ്പെട്ടു.

നിരവധി പേരെ ആത്മഹത്യയിലേക്ക് നയിച്ചെന്ന് പരാതിയുള്ള ഓണ്‍ലൈന്‍ റമ്മികളിയുടെ പ്രചാരകരാവുന്ന നടീ നടന്മാര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രതിഷേധമാണ് ഉണ്ടായത്.

പണം വെച്ചുള്ള ഓണ്‍ലൈന്‍ റമ്മികളി വീണ്ടും നിരോധിക്കാന്‍ സര്‍ക്കാര്‍ നിയമ ഭേദഗതിക്ക് നടപടികള്‍ ആരംഭിച്ചിരിക്കെയാണ് സമൂഹ മാധ്യമങ്ങളില്‍ ഇതിന്റെ പ്രചാരകരായ താരങ്ങള്‍ക്കെതിരെ കടുത്ത പ്രതിഷേധം ഉയരുന്നത്.

നടനും സംവിധായനുമായ ലാല്‍, ഗായകരായ വിജയ് യേശുദാസ്, റിമി ടോമി തുടങ്ങിയവര്‍ക്കെതിരെയാണ് ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാടസ്ആപ്പ് എന്നിവിടങ്ങളില്‍ കൂടുതല്‍ വിമര്‍ശനമുള്ളത്.

യുവാക്കളെ ആത്മഹത്യയിലേക്ക് നയിക്കുന്ന ഓണ്‍ലൈന്‍ റമ്മികളിയുടെ പ്രചാരകരാവുന്നതില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നാണ് പ്രധാന ആവശ്യം. ബഹിഷ്‌കരണ കാമ്പയിനുകളും സമൂഹ മാധ്യമങ്ങളിലെ പ്രധാന ഗ്രൂപ്പുകളില്‍ സജീവമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.