'ഇന്‍ഡിഗോ ലോകത്തിന് മുകളിലൂടെ പറന്നു കൊണ്ടേയിരിക്കും'; ജയരാജന്റെ ബഹിഷ്‌കരണ ഭീഷണിക്ക് പരോക്ഷ മറുപടി നല്‍കി വിമാനക്കമ്പനി

'ഇന്‍ഡിഗോ ലോകത്തിന് മുകളിലൂടെ പറന്നു കൊണ്ടേയിരിക്കും'; ജയരാജന്റെ ബഹിഷ്‌കരണ ഭീഷണിക്ക്  പരോക്ഷ മറുപടി നല്‍കി വിമാനക്കമ്പനി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന് പരോക്ഷ മറുപടിയുമായി ഇന്‍ഡിഗോ വിമാനക്കമ്പനി. ലോകത്തിന് മുകളിലൂടെ പറക്കുന്നത് ഇനിയും തുടരുമെന്ന് ഇന്‍ഡിഗോ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

വിമാനത്തില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാനെത്തിയവരെ കായികമായി നേരിട്ട ജയരാജനെ ഇന്‍ഡിഗോ മൂന്നാഴ്ത്തേക്ക് വിലക്കിയിരുന്നു. ഇതിന് പിന്നാലെ 'ഇന്‍ഡിഗോ മഹാ മോശം വിമാന കമ്പനിയാണെന്നും കെ റെയില്‍ വരുന്നതോടെ ഇന്‍ഡിഗോ കമ്പനിയുടെ ആപ്പീസ് പൂട്ടുമെന്നും ജയരാജന്‍ പറ‌ഞ്ഞിരുന്നു.

'താനോ തന്റെ കുടുംബാംഗങ്ങളോ ഇനി ഒരിക്കലും ഇന്‍ഡിഗോയുടെ വിമാനങ്ങളില്‍ കയറില്ലെന്നുമുള്ള ജയരാജന്റെ പ്രസ്താവനയ്ക്കാണ് കമ്പനി പരോക്ഷ മറുപടി നൽകിയത്.


ലോകത്തിന് മുകളിലൂടെ പറക്കുന്നത് ഇനിയും തുടരുമെന്ന് ഇംഗ്ലീഷിൽ പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പില്‍ ഇന്‍ഡിഗോ പറയുന്നു.റെയില്‍വേ പാളത്തിന് മുകളിലൂടെ പറക്കുന്ന ഇന്‍ഡിഗോ വിമാനത്തെ നോക്കി നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയുടെ ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു ഇന്‍ഡിഗോയുടെ ഫേസ്ബുക്ക് പോസ്റ്റ്.

അതിനിടെ ഇന്നലെ ഇന്‍ഡിഗോ വിമാന കമ്പനിയുടെ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. ആറു മാസത്തെ നികുതി അടയ്ക്കാത്തതിനെ തുടര്‍ന്നാണ് നടപടിയെന്ന് കോഴിക്കോട് ആര്‍ടിഒ അറിയിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരെ കൊണ്ടുപോകുന്നതിനായി ഉപയോഗിക്കുന്ന ലോ ഫ്ളോര്‍ ബസാണ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തത്. അറ്റകുറ്റപ്പണികള്‍ക്കായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ബസ് കോഴിക്കോട് ഫറോക്കിലുള്ള വര്‍ക്ക്ഷോപ്പിലെത്തിച്ചപ്പോഴായിരുന്നു ആ‌ര്‍ടിഒയുടെ നടപടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.