ന്യൂഡല്‍ഹി: ഇന്ത്യ കുതിക്കുന്നുവെന്ന് ഭരണാധികാരികള്‍ ആവര്‍ത്തിക്കുമ്പോഴും രാജ്യം വിട്ട് അന്യ രാജ്യങ്ങളില്‍ പൗരത്വം നേടാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടുന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 3.9 ലക്ഷത്തിലധികം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇവരില്‍ അധികമാളുകളും പൗരത്വം എടുത്തത് അമേരിക്കയില്‍ ആണെന്നും കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പറഞ്ഞു.
2021 ല്‍ മാത്രം 1.63 ലക്ഷത്തിലധികം ഇന്ത്യക്കാര്‍ പൗരത്വം ഉപേക്ഷിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്റില്‍ സമര്‍പ്പിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 78,284 പേര്‍ അമേരിക്കന്‍ പൗരത്വം സ്വീകരിച്ചു.
21,597 പേര്‍ കനേഡിയന്‍ പൗരത്വവും 23,533 പേര്‍ ഓസ്‌ട്രേലിയന്‍ പൗരത്വവും നേടി. യു.കെ-14,637, ഇറ്റലി-5,986, ന്യൂസിലാന്‍ഡ്-2643, ജര്‍മനി-2381 എന്നിങ്ങനെയാണ് മറ്റു പ്രധാന രാജ്യങ്ങളില്‍ പൗരത്വം സ്വീകരിച്ചവരുടെ കണക്ക്.
2019 ല്‍ 1.44 ലക്ഷം ഇന്ത്യക്കാരാണ് പൗരത്വം ഉപേക്ഷിച്ചത്. 2020 ല്‍ ഇത് 85,256 ആയി കുറഞ്ഞു, എന്നാല്‍ കഴിഞ്ഞ വര്‍ഷം വീണ്ടും ഉയര്‍ന്നു.
അവരുടെ വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് പൗരന്മാര്‍ പൗരത്വം ഉപേക്ഷിച്ചതെന്ന് ബിഎസ്പി എം.പി ഹാസി ഫസ്ലുര്‍ റഹ്മാന്റെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.