ദുബായ് വിമാനത്താവളം ഓള്‍വേസ് ഓണ്‍, പുതിയ ഉപഭോക്തൃസേവനം പ്രഖ്യാപിച്ച് അധികൃതർ

ദുബായ് വിമാനത്താവളം ഓള്‍വേസ് ഓണ്‍, പുതിയ ഉപഭോക്തൃസേവനം പ്രഖ്യാപിച്ച് അധികൃതർ

ദുബായ്: ദുബായ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നവർക്ക് വിവരങ്ങളറിയാനും മറ്റുമായി അധികൃതരുമായി സംവദിക്കാന്‍ പുതിയ സേവനം നിലവില്‍ വന്നു. ഓള്‍വേസ് ഓണ്‍ എന്ന പേരിലുളള ഉപഭോക്തൃസേവനം ഇനിമുതല്‍ പ്രയോജനപ്പെടുത്താം. 24 മണിക്കൂറും സേവനം ലഭ്യമാണ്.

ഏജന്‍റുമായി സംസാരിക്കാതെ തന്നെ ഫ്ളൈറ്റിന്‍റെ സമയവും വിവരങ്ങളും മനസിലാക്കാന്‍ സാധിക്കുന്നതാണ് സംവിധാനം. ഇതിനോട് അനുബന്ധമായി വാട്സ് അപ്പ് ചാറ്റ് സൗകര്യവും ഉടന്‍ ആരംഭിക്കും.

ഓള്‍വേസ് ഓണ്‍ സേവനം പ്രയോജനപ്പെടുത്താന്‍
04-224 5555 എന്ന നമ്പറിലേക്ക് വിളിക്കാം.
[email protected] എന്ന ഇമെയിലിലൂടെയും സേവനം ലഭ്യമാകും.

ദുബായ് എയർപോർട്ടിന്‍റെയും മറ്റ് അംഗീകൃത വെബ്സൈറ്റുകളിലൂടെയും സേവനം തേടാം. ഡിഎക്സ്ബി ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റർ വഴിയും സേവനം പ്രയോജനപ്പെടുത്താം. ദുബായ് എയർപോർട്സ് ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം,ട്വിറ്റർ ചാനലുകളിലും ഓള്‍വേസ് ഓണ്‍ സേവനം ലഭ്യമാണ്
04-224 5555 എന്ന നമ്പറിലെ വാട്സ് അപ്പ് അക്കൗണ്ടില്‍ സേവനം ഉടനെ ലഭ്യമാകും.
.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.