അഭ്യൂഹങ്ങള്‍ക്കൊക്കെ വിരാമമിട്ട് നയന്‍ താരയും വിഗ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹം ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ് തന്നെ സ്ട്രീം ചെയ്യും. നെറ്റ്ഫ്‌ളിക്‌സ് തന്നെയാണ് വിവരം പുറത്ത് വിട്ടത്. ഇരുവരുടെയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് നെറ്റ്ഫ്‌ലിക്‌സ് ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാല്‍ സ്ട്രീമിങ് എപ്പോള്‍ ആരംഭിക്കുമെന്ന് വ്യക്തമല്ല. നയന്‍സ്-വിഗ്‌നേഷ് വിവാഹം സ്ട്രീം ചെയ്യുന്നതില്‍ നിന്ന് നെറ്റ്ഫ്‌ലിക്‌സ് പിന്മാറുന്നു എന്ന റിപ്പോര്‍ട്ടുകള്‍ തള്ളിക്കൊണ്ടാണ് ഇപ്പോള്‍ ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുന്നത്. നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യയുടെ സീരീസ് ഹെഡ് തന്യ ബാമി വാര്‍ത്താ കുറിപ്പിലൂടെയും ഇക്കാര്യം സ്ഥിരീകരിച്ചു.
സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍ തന്നെയായും വിവാഹ വീഡിയോ സംവിധാനം ചെയ്യുക. നെറ്റ്ഫ്ളിക്സായിരുന്നു വിവാഹം നടത്തിയത്. 25 കോടി രൂപയുടെ പകര്‍പ്പവകാശവും ദമ്പതികള്‍ സ്വന്തമാക്കിയിരുന്നു. ഇതിനു പിന്നാലെ വിഗ്‌നേഷ് ശിവന്‍ വിവാഹ ചിത്രങ്ങളെല്ലാം ഇന്‍സ്റ്റഗ്രാമിലൂടെ പരസ്യമാക്കിയതില്‍ പ്രതിഷേധിച്ച് സ്ട്രീമിംഗില്‍ നിന്ന് നെറ്റ്ഫ്ളിക്സ് പിന്മാറി എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
വിവാഹത്തിനു ചെലവാക്കിയ പണം നെറ്റ്ഫ്‌ളിക്‌സ് തിരികെ ചോദിച്ചു എന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതൊക്കെ കാറ്റില്‍ പറത്തിയാണ് ഇപ്പോള്‍ നെറ്റ്ഫ്‌ളിക്‌സ് തന്നെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
മഹാബലിപുരത്തെ ഫൈവ് സ്റ്റാര്‍ ഹോട്ടലിലാണ് നയന്‍താര അതിഥികള്‍ക്കുള്ള മുറികള്‍ ബുക്ക് ചെയ്തത്. വിവാഹ വേദിയില്‍ പടുകൂറ്റന്‍ ഗ്ലാസ് കൊട്ടാരം കെട്ടിയിരുന്നു. ഒരു ഊണിന് 3,500 രൂപ വില വരുന്ന ഭക്ഷണവും വിവാഹത്തിനോട് അനുബന്ധിച്ച് ഒരുക്കിയിക്കുന്നു. മുംബൈയില്‍ നിന്ന് പ്രത്യേകം ഇറക്കിയ അംഗരക്ഷകര്‍, ടോപ്പ് റേറ്റഡ് മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ എന്നിങ്ങനെ എല്ലാ ചെലവുകളും നെറ്റ്ഫ്ളിക്സ് തന്നെയാണ് വഹിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.