ജിദ്ദ: സൗദി അറേബ്യയിലെ വിമാനത്താവള ഫീസില്‍ ഇളവ് വരുത്താന്‍ തീരുമാനിച്ചതായി സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി. രാജ്യം ആഗോള യാത്രാ ഹബ്ബായി മാറുന്നതിന്‍റെ ഭാഗമായാണ് വിമാനത്താവള ഫീസല്‍ 35 ശതമാനം വരെ കുറവ് വരുത്താന്‍ നടപടി സ്വീകരിക്കുന്നത്.
ഇളവ് ഈ വർഷം അവസാനത്തോടെ പ്രാബല്യത്തില്‍ വരും. കൂടുതല്‍ വിമാനകമ്പനികളെ സൗദി അറേബ്യയിലേക്ക് ആകർഷിക്കുകയെന്നുളളതാണ് ലക്ഷ്യമിടുന്നത്.
വിമാനത്താവള ഫീസ് കുറയന്നതോടെ ടിക്കറ്റ് നിരക്കിലും ഇളവ് പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തല്‍. വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കുകയെന്നുളള ലക്ഷ്യത്തിന്‍റെ അടുത്തപടിയായാണ് ഇതെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.