'ഹര്‍ ഘര്‍ തിരംഗ'; സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്താനുള്ള ആഹ്വാനവുമായി പ്രധാനമന്ത്രി

'ഹര്‍ ഘര്‍ തിരംഗ'; സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്താനുള്ള ആഹ്വാനവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി : സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 13 മുതല്‍ 15 വരെ രാജ്യത്തെ എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തുകയോ, പ്രദര്‍ശിപ്പിക്കുകയോ ചെയ്യണമെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

'ഹര്‍ ഘര്‍ തിരംഗ' (എല്ലാ വീടുകളിലും പതാക) എന്ന ആശയത്തെ മുന്‍നിര്‍ത്തിയാണ് മോഡിയുടെ ആഹ്വാനം. സ്വാതന്ത്ര്യത്തിന്റെ 75 വാര്‍ഷികം ആസാദി കാ അമൃത് മഹോത്സവമായി രാജ്യം ആഘോഷിക്കുന്ന വേളയിലാണ് 'ഹര്‍ ഘര്‍ തിരംഗ' എന്ന ആശയം പ്രധാനമന്ത്രി അവതരിപ്പിച്ചത്.



ദേശീയ പതാകയുമായുള്ള നമ്മുടെ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ വീടുകളില്‍ പതാക ഉയര്‍ത്തുകയോ, പ്രദര്‍ശിപ്പിക്കുകയോ ചെയ്യുന്നതിലൂടെ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'കൊളോണിയല്‍ ഭരണത്തിനെതിരെ പോരാടുമ്പോള്‍ സ്വതന്ത്ര ഇന്ത്യക്കായി ഒരു പതാക സ്വപ്നം കണ്ട എല്ലാവരുടെയും മഹത്തായ ധീരതയും പ്രയത്നവും ഇന്ന് ഞങ്ങള്‍ ഓര്‍ക്കുന്നു. അവരുടെ കാഴ്ചപ്പാട് നിറവേറ്റുന്നതിനും അവരുടെ സ്വപ്നങ്ങളുടെ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധത ഞങ്ങള്‍ ആവര്‍ത്തിക്കുന്നു' എന്ന് നരേന്ദ്ര മോഡി ട്വിറ്ററിലൂടെ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.