വിമാനത്താവളങ്ങളില്‍ ബോര്‍ഡിംഗ് പാസ് നല്‍കുന്നതിന് കമ്പനികള്‍ അധിക പണം ഈടാക്കുന്നത് വിലക്കി കേന്ദ്രം

വിമാനത്താവളങ്ങളില്‍ ബോര്‍ഡിംഗ് പാസ് നല്‍കുന്നതിന് കമ്പനികള്‍ അധിക പണം ഈടാക്കുന്നത് വിലക്കി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തെ വിമാനത്താവളങ്ങളില്‍ ബോര്‍ഡിംഗ് പാസ് നല്‍കുന്നതിന് അധിക പണം ഈടാക്കുന്നത് വിലക്കി കേന്ദ്ര വ്യോമയാന മന്ത്രാലയം.

ബോര്‍ഡിംഗ് പാസ് നല്‍കുന്നതിന് യാത്രക്കാരില്‍ നിന്ന് വിമാന കമ്പനികള്‍ അധിക പണം ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് തീരുമാനമെന്ന് വ്യോമയാന മന്ത്രാലയം ട്വിറ്ററില്‍ കുറിച്ചു.

ചെക്ക് ഇന്‍ കൗണ്ടറുകളില്‍ ബോര്‍ഡിങ് പാസ് ചോദിക്കുന്ന യാത്രക്കാരില്‍ നിന്ന് പ്രമുഖ വിമാന കമ്പനിയായ ഇന്‍ഡിഗോ തുക ഈടാക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ഉത്തരവ്. 1937ലെ എയര്‍ക്രാഫ്റ്റ് ചട്ടപ്രകാരം അധിക തുക ഈടാക്കുന്നത് നിയമ വിരുദ്ധമാണെന്നും വ്യോമയാന മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.