ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: മികച്ച നടി അപര്‍ണ, സഹനടന്‍ ബിജു മേനോന്‍, സംവിധായകന്‍ സച്ചി; മലയാളത്തിന് ഏഴ് അവാര്‍ഡുകള്‍

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: മികച്ച നടി അപര്‍ണ, സഹനടന്‍ ബിജു മേനോന്‍, സംവിധായകന്‍ സച്ചി; മലയാളത്തിന് ഏഴ് അവാര്‍ഡുകള്‍

ന്യൂഡല്‍ഹി: അറുപത്തെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടന്‍മാര്‍ സൂര്യ, അജയ് ദേവ്ഗണ്‍. മികച്ച നടി അപര്‍ണ ബാലമുരളി. മികച്ച സഹനടന്‍ ബിജു മേനോന്‍. മികച്ച സംവിധായകന്‍ സച്ചി (അയ്യപ്പനും കോശിയും). അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഹിറ്റ് ഗാനം പാടിയ നഞ്ചിയമ്മയാണ് മികച്ച ഗായിക.

വിപുല്‍ ഷായാണ് ജൂറി ചെയര്‍മാന്‍. കേരളത്തില്‍ നിന്ന് വിജി തമ്പി ജൂറിയിലുണ്ട്.

സുധ കൊങ്ങര ഒരുക്കിയ സൂരരൈ പോട്രു എന്ന ചിത്രമാണ് മികച്ച സിനിമ. സൂര്യയ്ക്കും അപര്‍ണയ്ക്കും സൂരരൈ പോട്രു പുരസ്‌കാരം സമ്മാനിച്ചപ്പോള്‍ തന്‍ഹാജി എന്ന ചിത്രത്തിലൂടെയാണ് അജയ് ദേവ്ഗണ്‍ പുരസ്‌കാരം നേടിയത്.

സിനിമാ സൗഹൃദ സംസ്ഥാനമായി മധ്യപ്രദേശ് തിരഞ്ഞെടുക്കപ്പെട്ടു. രജതകമലവും സര്‍ട്ടിഫിക്കറ്റുമാണ് പുരസ്‌കാരം. ഈ വിഭാഗത്തില്‍ പ്രത്യേക പുരസ്‌കാരം ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ സ്വന്തമാക്കി.

നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ചിത്രം ശോഭ തരൂര്‍ ശ്രിനിവാസന്‍ സംവിധാനം ചെയ്ത റാപ്സഡി ഓഫ് റയിന്‍സ്. ഇതേ വിഭാഗത്തില്‍ മികച്ച ഛായാഗ്രാഹന്‍ നിഖില്‍ എസ് പ്രവീണ്‍ ശബ്ദിക്കുന്ന കലപ്പ എന്ന ചിത്രത്തിനാണ് പുരസ്‌കാരം. കാവ്യപ്രകാശ് സംവിധാനം ചെയ്ത വാങ്കിന് ജൂറി നിര്‍ദ്ദേശം. മികച്ച മലയാള ചിത്രം തിങ്കളാഴ്ച നിശ്ചയം.

മറ്റ് പുരസ്‌കാരങ്ങള്‍ ഇങ്ങനെ-

തിരക്കഥ : മണ്ഡേല
സംഗീതസംവിധാനം : തമന്‍ (അല വൈകുണ്ഠപുരം ലോ), ജിവി പ്രകാശ് (സൂററൈ പോട്ര്)
സംഘട്ടന സംവിധാനം : മാഫിയാ ശശി, രാജശേഖര്‍ (അയ്യപ്പനും കോശിയും)
എഡിറ്റിങ് : ശ്രീകര്‍ പ്രസാദ് (ശിവരഞ്ജിനിയും സില പെണ്‍കളും)

സിനിമാ സംബന്ധിയായ പുസ്തകം : ദ ലോങ്ങസ്റ്റ് കിസ് (കിശ്വര്‍ ദേശായി)

മികച്ച വിദ്യാഭ്യാസ ചിത്രം-ഡ്രീമിങ് ഓഫ് വേര്‍ഡ്സ് (മലയാളം, സംവിധായകന്‍ നന്ദന്‍).


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.