ബംഗാള്‍ മന്ത്രിയുടെ ബന്ധുവിന്റെ വീട്ടില്‍ നിന്ന് ഇഡി പിടിച്ചെടുത്തത് 20 കോടി രൂപയുടെ കള്ളപ്പണം

ബംഗാള്‍ മന്ത്രിയുടെ ബന്ധുവിന്റെ വീട്ടില്‍ നിന്ന് ഇഡി പിടിച്ചെടുത്തത് 20 കോടി രൂപയുടെ കള്ളപ്പണം

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മന്ത്രിയും മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പാര്‍ത്ഥ ചാറ്റര്‍ജിയുടെ ബന്ധുവിന്റെ വീട്ടില്‍ നിന്ന് 20 കോടി രൂപ കണ്ടെടുത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അര്‍പിത മുഖര്‍ജിയുടെ വസതിയില്‍ നടത്തിയ റെയ്ഡിലാണ് 20 കോടി രൂപ ഇ.ഡി പിടിച്ചെടുത്തത്.

പാര്‍ത്ഥ ചാറ്റര്‍ജിയുടെ വീട്ടിലും അന്വേഷണ സംഘം റെയ്ഡ് നടത്തുമെന്നാണ് വിവരം. വിദ്യാഭ്യാസ സഹമന്ത്രി പരേഷ് അധികാരിയുടെ വീട്ടിലും ഇഡി റെയ്ഡ് ആരംഭിച്ചിട്ടുണ്ട്. എസ്എസ്സി റിക്രൂട്ട്മെന്റ് അഴിമതി കേസില്‍ രണ്ട് മന്ത്രിമാരെയും സിബിഐ മണിക്കൂറുകളോളം ചോദ്യം ചെയ്തു.

ബംഗാള്‍ സ്‌കൂള്‍ സര്‍വീസ് കമ്മീഷന്‍, ബംഗാള്‍ പ്രൈമറി എജ്യുക്കേഷന്‍ ബോര്‍ഡ് എന്നിവയിലെ റിക്രൂട്ട്മെന്റ് അഴിമതിയുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയത്. അഴിമതിയുമായി ബന്ധപ്പെട്ട പണമാണിതെന്നാണ് ഇഡി സംശയിക്കുന്നത്. കെട്ടുകണക്കിന് കൂടിക്കിടക്കുന്ന 500, 2000 രൂപയുടെ നോട്ടുകളുടെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

ബാങ്ക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മെഷീന്‍ ഉപയോഗിച്ചാണ് നോട്ടുകളെണ്ണിത്തീര്‍ത്തത്. അര്‍പ്പിത മുഖര്‍ജിയുടെ വീട്ടില്‍ നിന്ന് ഇരുപതോളം മൊബൈല്‍ ഫോണുകളും കണ്ടെത്തി. ഇവയുടെ ഉപയോഗവും പരിശോധിച്ച് വരികയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.