നീരവ് മോഡിയുടെ 250 കോടി രൂപയുടെ ആസ്തി കണ്ടുകെട്ടി; പിടിച്ചെടുത്തവയില്‍ രത്‌നങ്ങളും ബാങ്ക് നിക്ഷേവും

നീരവ് മോഡിയുടെ 250 കോടി രൂപയുടെ ആസ്തി കണ്ടുകെട്ടി; പിടിച്ചെടുത്തവയില്‍ രത്‌നങ്ങളും ബാങ്ക് നിക്ഷേവും

മുംബൈ: വിവാജ വ്യവസായിയും പിടികിട്ടാപ്പുള്ളിയുമായ നീരവ് മോഡിയുടെ 250 കോട രൂപയുടെ ആസ്തി ഇഡി കണ്ടുകെട്ടി. ഹോങ്കോങ്ങിലെ വിവിധ കമ്പനികള്‍ വഴി നിക്ഷേപിച്ചിരുന്ന ബാങ്ക് നിക്ഷേപം, രത്‌നങ്ങള്‍, വജ്രാഭരണങ്ങള്‍ എന്നിവയാണ് കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.

കണ്ടുകെട്ടിയ സ്വര്‍ണ-വജ്രാഭരണങ്ങളില്‍ ചിലത് ഹോങ്കോങ്ങിലെ സ്വകാര്യ ലോക്കറുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു. പി.എന്‍.ബി തട്ടിപ്പുമായി ബന്ധപ്പെട്ട് നിലവില്‍ യുകെയിലെ ജയില്‍ കഴിയുകയാണ് 50 കാരനായ നീരവ്. കുറ്റവാളി കൈമാറ്റക്കരാര്‍ അനുസരിച്ച് ബ്രിട്ടന്‍, തന്നെ ഇന്ത്യക്ക് കൈമാറാനുള്ള ശ്രമം തടയണമെന്നാവശ്യപ്പെട്ട് നീരവ് നല്‍കിയ ഹര്‍ജി കഴിഞ്ഞവര്‍ഷം യുകെ കോടതി തള്ളിയിരുന്നു.

ഇതുവരെ നീരവ് മോഡിയുടെ കണ്ടുകെട്ടിയ ആസ്തിയുടെ ആകെ മൂല്യം 2,650 കോടിയാണ്. ആകെ 13,000 കോടി രൂപയുടെ തട്ടിപ്പാണ് മുംബൈയിലെ പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ ബ്രാഡി ഹൗസ് ശാഖയില്‍നിന്ന് മോഡി നടത്തിയത്. 2018 ലാണ് ഇയാള്‍ നാടുവിട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.