കൊപ്പേൽ (ടെക്സസ്): ഭാരതത്തിന്‍റെ പ്രഥമ വിശുദ്ധയായ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു  കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍  ജൂലൈ 22 നു (വെള്ളി) ബിഷപ്പ്  മാർ ലോറൻസ്  മുക്കുഴി  കൊടിയേറ്റുന്നതോടെ തുടക്കമാവും. ജൂലൈ 22 മുതല്‍ 31 വരെയാണ് തിരുനാൾ. ജൂലൈ 31 ഞായറാഴ്ച  നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനക്കു മാർ ലോറൻസ്  മുക്കുഴി  മുഖ്യ കാർമ്മികത്വം   വഹിക്കും. തിരുനാൾ ആഘോഷങ്ങൾക്ക്  ഇടവക വികാരി ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടിൽ, കൈക്കാരന്മാരായ  എബ്രഹാം പി മാത്യു, പീറ്റർ തോമസ്,  സാബു  സെബാസ്റ്റ്യൻ, ടോം ഫ്രാൻസീസ്,  ജോർജ് തോമസ്  (സെക്രട്ടറി) എന്നിവരടങ്ങുന്ന  പാരീഷ് കൗണ്‍സിലും ഇടവകയിലെ കുടുംബ യൂണിറ്റുകളും നേതൃത്വം നൽകും.

തിരുനാൾ പരിപാടികൾ:
ജൂലൈ 22 വെള്ളി: വൈകുന്നേരം  6  മുതൽ ദിവ്യകാരുണ്യ ആരാധന. വൈകുന്നേരം 7 നു കൊടിയേറ്റ്. തുടർന്ന്  വി. കുർബാന, നൊവേന, ലദീഞ്ഞ്. (മാർ ലോറൻസ്  മുക്കുഴി)
ജൂലൈ 23 ശനി: വൈകുന്നേരം 6   മുതൽ ദിവ്യകാരുണ്യ ആരാധന. 7 നു വി. കുർബാന, നൊവേന, ലദീഞ്ഞ്. (ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടിൽ )
ജൂലൈ 24 ഞായർ:  വൈകുന്നേരം 5 നു  ദിവ്യകാരുണ്യ ആരാധന. 6 നു വി. കുർബാന, നൊവേന, ലദീഞ്ഞ്. (ബിഷപ്പ് മുക്കുഴി)
ജൂലൈ 25 തിങ്കൾ  വൈകുന്നേരം 6 മുതൽ   ദിവ്യകാരുണ്യ ആരാധന. 7 നു വി. കുർബാന, നൊവേന, ലദീഞ്ഞ്. (ഫാ. എബ്രഹാം കളരിക്കൽ)
ജൂലൈ 26 ചൊവ്വ: വൈകുന്നേരം 6  മുതൽ ദിവ്യകാരുണ്യ ആരാധന. 7 നു വി. കുർബാന, നൊവേന, ലദീഞ്ഞ്. (ഫാ. എബ്രഹാം തോമസ് വാവോലിമേപ്പുറത്ത്).
ജൂലൈ 27 ബുധൻ: വൈകുന്നേരം 6  മുതൽ  ദിവ്യകാരുണ്യ ആരാധന. 7 നു വി. കുർബാന, നൊവേന, ലദീഞ്ഞ്. (ഫാ. ജെയിംസ് നിരപ്പേൽ )
ജൂലൈ 28 വ്യാഴം:  വൈകുന്നേരം 6 മുതൽ  ദിവ്യകാരുണ്യ ആരാധന. 7 നു വി. കുർബാന, നൊവേന, ലദീഞ്ഞ്. (ഫാ. വിൽസൺ വട്ടപ്പറമ്പിൽ
ജൂലൈ 29 വെള്ളി: വൈകുന്നേരം 4  മുതൽ ദിവ്യകാരുണ്യ ആരാധന.  വൈകുന്നേരം 5 നു വി. കുർബാന, നൊവേന, ലദീഞ്ഞ്. (ഫാ. സോജൻ പുതിയപറമ്പിൽ) .
തുടർന്നു ഇടവകയിലെ കലാകാരന്മാർ അണി നിരക്കുന്ന  "ഇടവകോത്സവ്" സെന്റ് അൽഫോൻസാ ഓഡിറ്റോറിയത്തിൽ നടക്കും.
ജൂലൈ 30 ശനി:  വൈകുന്നേരം 4   മുതൽ ദിവ്യകാരുണ്യ ആരാധന.  വൈകുന്നേരം 5 നു വി. കുർബാന, നൊവേന, ലദീഞ്ഞ് (ഫാ ജെയിംസ് നെടുമാങ്കുഴി).  
വൈകുന്നേരം 7 നു  സെന്റ് അൽഫോൻസാ  പാരീഷ് യുവജനങ്ങൾ നയിക്കുന്ന "ഗാനമേള" സെന്റ്.  അൽഫോൻസാ ഓഡിറ്റോറിയത്തിൽ നടക്കും.
ജൂലൈ 31 ഞായർ:  വൈകുന്നേരം 5 ന് ആഘോഷമായ തിരുനാൾ കുർബാന (ബിഷപ്പ്  മാർ ലോറൻസ്  മുക്കുഴി). തുടർന്ന്  ആഘോഷമായ   പ്രദക്ഷിണവും, പരിശുദ്ധ കുർബാനയുടെ ആശീർവാദവും,  തുടർന്ന് തിരുനാൾ കൊടിയിറക്കവും നടക്കും. സ്‌നേഹവിരുന്ന് ഉണ്ടായിരിക്കുന്നതാണ്. തിരുനാൾ പരിപാടികളിലേക്ക് ഏവരെയും   സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടിൽ അറിയിച്ചു.

 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.