സഹായിയുടെ വീട്ടില്‍ കണ്ടെത്തിയ 21 കോടി; ബംഗാള്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയെ ഇ.ഡി അറസ്റ്റ് ചെയ്തു

സഹായിയുടെ വീട്ടില്‍ കണ്ടെത്തിയ 21 കോടി; ബംഗാള്‍  മന്ത്രി പാര്‍ഥ ചാറ്റര്‍ജിയെ ഇ.ഡി അറസ്റ്റ് ചെയ്തു

കൊല്‍ക്കത്ത: അധ്യാപക നിയമത്തിലെ കുംഭകോണവുമായി ബന്ധപ്പെട്ട് തൃണമൂല്‍ നേതാവും പശ്ചിമ ബംഗാള്‍ വ്യവസായ മന്ത്രിയുമായ പാര്‍ഥ ചാറ്റര്‍ജിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു.

ഇരുപത്തിയാറ് മണിക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പാര്‍ത്ഥ ചാറ്റര്‍ജിയെ അറസ്റ്റ് ചെയ്തത്. പാര്‍ത്ഥ ചാറ്റര്‍ജിയുടെ സഹായി അര്‍പ്പിത മുഖര്‍ജിയില്‍ നിന്നും ഇ.ഡി 21 കോടി രൂപ പിടിച്ചെടുത്തിരുന്നു. പാര്‍ഥ ചാറ്റര്‍ജി വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിരുന്നപ്പോഴാണ് കുംഭകോണം നടന്നത്.

അധ്യാപക റിക്രൂട്ട്‌മെന്റ് കേസുമായി ബന്ധപ്പെട്ട് മന്ത്രിയുടെ വീട്ടില്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് അറസ്റ്റ്. സഹായി അപര്‍ണയുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ 21 കോടി രൂപയും വജ്രാഭരണങ്ങളും കണ്ടെത്തിയതിനെ തുടര്‍ന്ന് അര്‍ധ രാത്രിയോടെയാണ് കേന്ദ്ര സേനയുടെ അകമ്പടിയില്‍ ഉദ്യോഗസ്ഥര്‍ മന്ത്രിയുടെ വീട്ടില്‍ പരിശോധനയ്ക്കായി എത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.