വഴിയോരക്കച്ചവടക്കാരനോട് 15 രൂപയുടെ ചോളത്തിന് വിലപേശി കേന്ദ്രമന്ത്രി; വിമര്‍ശനവുമായി കോണ്‍ഗ്രസ്

 വഴിയോരക്കച്ചവടക്കാരനോട് 15 രൂപയുടെ ചോളത്തിന് വിലപേശി കേന്ദ്രമന്ത്രി; വിമര്‍ശനവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഒരു ചോളത്തിന് 15 രൂപ ചോദിച്ച വഴിയോരക്കച്ചവടക്കാരനുമായി വിലപേശിയ കേന്ദ്രമന്ത്രിയും ബി ജെ പി നേതാവുമായ ഫഗന്‍ സിങ് കുലസ്‌തെയെ വിമര്‍ശിച്ച് പ്രതിപക്ഷം. കുലസ്‌തെ തന്റെ ഔദ്യോഗിക ട്വിറ്റര്‍ പ്രൊഫൈലില്‍ നിന്ന് തന്നെയാണ് വീഡിയോ പങ്കുവച്ചത്. വഴിയില്‍ ചോളം വില്‍ക്കുന്നത് കണ്ട് പുറത്തിറങ്ങിയ കേന്ദ്രമന്ത്രി ചോളം തയ്യാറാക്കേണ്ടതിനെ കുറിച്ച് വഴിയോരക്കച്ചവടക്കാരന് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും വീഡിയോയില്‍ കാണാം.

മൂന്ന് ചോളങ്ങള്‍ക്ക് 45 രൂപയാണ് വഴിയോരക്കച്ചവടക്കാരന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ വില വളരെ കൂടുതലാണെന്നും ചോളം സൗജന്യമായി ലഭിക്കുന്ന സ്ഥലമാണിതെന്ന് തനിക്ക് അറിയാമെന്നും കുലസ്‌തെ പറയുന്നു. എന്നാല്‍ തന്റെ മുന്നില്‍ നില്‍ക്കുന്നത് കേന്ദ്ര മന്ത്രിയാണെന്ന് അറിയാതെയായിരുന്നു വഴിയോരക്കച്ചവടക്കാരന്റെ പ്രതികരണം. താങ്കള്‍ കാറില്‍ വന്നത് കൊണ്ട് താന്‍ ചോളത്തിന് വില കൂട്ടിയിട്ടില്ലെന്നും ഈ വിലയ്ക്ക് തന്നെയാണ് എല്ലാവര്‍ക്കും ചോളം കൊടുക്കുന്നതെന്നും കച്ചവടക്കാരന്‍ മറുപടി നല്‍കുകയായിരുന്നു.


വഴിയോരക്കച്ചവടക്കാരനുമായി ചോളത്തിന് വേണ്ടി കേന്ദ്ര മന്ത്രി വിലപേശിയതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. കേന്ദ്രമന്ത്രിക്ക് ഒരു ചോളത്തിന് 15 രൂപ എന്നത് വളരെ വലിയ സംഖ്യയാണെങ്കില്‍ രാജ്യത്തെ സാധാരണക്കാരുടെ അവസ്ഥ എന്താകുമെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് മീഡിയ വിഭാഗം ചെയര്‍മാന്‍ കെ കെ മിശ്ര ട്വീറ്റ് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.