വിദേശ വ്യവസായത്തിലെ സാദ്ധ്യതകള്‍; സംരംഭകത്വ വര്‍ക്‌ഷോപ്പിന് അപേക്ഷ ക്ഷണിച്ചു

വിദേശ വ്യവസായത്തിലെ സാദ്ധ്യതകള്‍; സംരംഭകത്വ വര്‍ക്‌ഷോപ്പിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: വിദേശ വ്യാപാര മേഖലയിലെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് സംരംഭകര്‍ക്കായി മൂന്ന് ദിവസത്തെ സംരംഭകത്വ വര്‍ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. കളമശേരി, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് (കെഐഇഡി) കാമ്പസില്‍ ഓഗസ്റ്റ് മൂന്ന് മുതല്‍ അഞ്ച് വരെയാണ് വര്‍ക്ക്‌ഷോപ്പ്.

ഇന്ത്യയുടെ കയറ്റുമതി വ്യാപാരത്തിലെ ഡോക്യുമെന്റേഷന്‍ നടപടിക്രമങ്ങള്‍, വിദേശ വ്യാപാരത്തില്‍ കസ്റ്റംസിന്റെ പങ്ക്, ക്രെഡിറ്റ് റിസ്‌ക് മാനേജ്‌മെന്റ്, എക്‌സ്‌പോര്‍ട്ട് ഫിനാന്‍സ് ആന്‍ഡ് റിസ്‌ക് മാനേജ്‌മെന്റ്, അന്താരാഷ്ട്ര ഷിപ്പിംഗും ലോജിസ്റ്റിക്‌സും, എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍, മേഖലയിലെ സംരംഭകരുടെ അനുഭവം പങ്കിടല്‍ തുടങ്ങിയ വിവിധ സെഷനുകള്‍ വര്‍ക്ക്‌ഷോപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കോഴ്‌സ് ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ്ടി ഉള്‍പ്പെടെ 2950 രൂപ ആണ് മൂന്ന് ദിവസത്തെ പരിശീലനത്തിന്റെ ഫീസ്. താല്‍പര്യമുള്ളവര്‍ കീഡിന്റെ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി ജൂലായ് 27ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യുന്ന 35 പേര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. വിവരങ്ങള്‍ക്ക് ഫോണ്‍-0484 2532890, 2550322, 9605542061.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.