'ബിജെപിയും സിപിഎമ്മും തുല്യ ശത്രുക്കള്‍; ഒരുപോലെ എതിര്‍ക്കണം; ന്യൂനപക്ഷ വോട്ട് തിരികെ പിടിക്കണം': ശിബിരത്തിലെ ചിന്തകള്‍

'ബിജെപിയും സിപിഎമ്മും തുല്യ ശത്രുക്കള്‍; ഒരുപോലെ എതിര്‍ക്കണം; ന്യൂനപക്ഷ വോട്ട് തിരികെ പിടിക്കണം': ശിബിരത്തിലെ ചിന്തകള്‍

കോഴിക്കോട്: ബിജെപിയെയും സിപിഎമ്മിനെയും ഒരുപോലെ എതിര്‍ക്കാന്‍ കെപിസിസി ചിന്തന്‍ ശിബിരത്തില്‍ ധാരണ. ന്യൂനപക്ഷ വോട്ട് തിരികെ പിടിക്കണമെന്നും ശിബിരത്തിലെ രാഷ്ട്രീയ സമിതിയില്‍ നിര്‍ദ്ദേശമുണ്ടായി. മതേതര കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കണം. ആദിവാസി മേഖലകളില്‍ ബിജെപി തന്ത്രപരമായി കടന്നു കയറുന്നത് ചെറുക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

ദേശീയ തലത്തില്‍ ബിജെപിയെയും സംസ്ഥാന തലത്തില്‍ സിപിഎമ്മിനെയും എതിര്‍ക്കണം എന്നാണ് അംഗങ്ങള്‍ നിര്‍ദ്ദേശിച്ചത്. വിശദമായ ചര്‍ച്ചയ്ക്ക് ശേഷം ഇതിന്റെ കരട് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. നാളെ ഇതിന്റെ അന്തിമ റിപ്പോര്‍ട്ടിനുള്ള അംഗീകാരം നല്‍കും. തീരദേശ മേഖലകളില്‍ ബിജെപിയ്ക്ക് ശക്തി വര്‍ധിച്ചു വരുന്നു. കോണ്‍ഗ്രസിന്റെ ശക്തി ക്ഷയിക്കുകയാണ്. അതുകൊണ്ട് തന്നെ ഇവിടങ്ങളിലെ ശക്തി തിരിച്ചു പിടിക്കണം. ആദിവാസി, ദളിത് മേഖലകളില്‍ ബിജെപി തന്ത്രപൂര്‍വം കടന്നുകയറുകയാണ്. അത് തിരിച്ചുപിടിക്കണമെന്നും ശിബിരത്തില്‍ നിര്‍ദേശം ഉണ്ട്.

ബിജെപിയെയും സിപിഎമ്മിനെയും എതിര്‍ക്കുന്നതു വഴി നഷ്ടമായ ന്യൂനപക്ഷ വോട്ടുകള്‍ തിരിച്ചു പിടിക്കാനാവും. കെഎസ്യുവിന്റെ വനിതാ വിഭാഗത്തിന് രൂപം കൊടുക്കണമെന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നു. ബൂത്ത് തലം മുതല്‍ കെപിസിസി വരെ പുനസംഘടന നടത്തണമെന്നും ചിന്തന്‍ ശിബിരത്തില്‍ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.