മരുന്ന് നിര്‍മാണ കമ്പനികളുമായി 26 ന് ചര്‍ച്ച.
അവശ്യ മരുന്നുകളുടെ 2015 ലെ പട്ടിക പരിഷ്‌കരിക്കും.
ന്യൂഡല്‍ഹി: എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിന സമ്മാനമായി അര്‍ബുദം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ വിലയില്‍ 70 ശതമാനം വരെ കുറവ് വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം. ഇതുമായി ബന്ധപ്പെട്ട് ഈ മാസം 26 ന് മരുന്ന് നിര്‍മാണ കമ്പനികളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നുണ്ട്.
മരുന്നുകളുടെ വില കുറയ്ക്കാനുള്ള ഒന്നിലധികം നിര്‍ദേശങ്ങള്‍ സര്‍ക്കാരിന്റെ പക്കലുണ്ട്. ഇത് കേന്ദ്ര സര്‍ക്കാര്‍ മരുന്നു കമ്പനികളുമായി ചര്‍ച്ച ചെയ്യും. തുടര്‍ന്ന് വില കുറയ്ക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കും. ഇപ്രകാരം വിവിധ മരുന്നുകള്‍ക്ക് എഴുപത് ശതമാനം വരെ വിലകുറയുമെന്നാണ് കരുതുന്നത്. അവശ്യ മരുന്നുകളുടെ 2015 ലെ പട്ടിക പരിഷ്‌കരിക്കാനുള്ള തീരുമാനവും കേന്ദ്ര ആരോഗ്യ മന്ത്രാലയം എടുത്തിട്ടുണ്ട്.
കാന്‍സര്‍ അടക്കമുള്ള രോഗങ്ങളുടെ മരുന്നുകള്‍ക്ക് വന്‍ വില കമ്പനികള്‍ ഈടാക്കുന്നതായി കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഏതൊക്കെ മരുന്നുകളാണ് അധിക വിലയ്ക്ക് വില്‍ക്കുന്നത് എന്ന കണക്ക് മരുന്ന് നിര്‍മാണ കമ്പനികള്‍ക്ക് മുന്നില്‍ വയ്ക്കും.
വില കുറയ്ക്കുന്ന കാര്യത്തില്‍ തീരുമാനമായാല്‍ അക്കാര്യം സ്വാതന്ത്ര്യ ദിനത്തില്‍ പ്രഖ്യാപിക്കാനാണ് തീരുമാനം. വിലക്കുറവ് പ്രായോഗികമായാല്‍ രാജ്യത്തെ ലക്ഷക്കണക്കിന് നിര്‍ധന രോഗികള്‍ക്ക് അതാശ്വാസമാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.