ക്രിസ്ത്യന്‍ വിഭാഗങ്ങളെ ചേര്‍ത്തു നിര്‍ത്തണം; സിപിഎമ്മിന്റെയും ബിജെപിയുടെയും കടന്നുകയറ്റ ശ്രമം ചെറുക്കണം: ചിന്തന്‍ ശിബിരം

ക്രിസ്ത്യന്‍ വിഭാഗങ്ങളെ ചേര്‍ത്തു നിര്‍ത്തണം; സിപിഎമ്മിന്റെയും ബിജെപിയുടെയും കടന്നുകയറ്റ ശ്രമം ചെറുക്കണം: ചിന്തന്‍ ശിബിരം

കോഴിക്കോട്: ക്രിസ്ത്യന്‍ വിഭാഗങ്ങളെ ചേര്‍ത്തു നിര്‍ത്തണമെന്നും തങ്ങളുടെ വോട്ടു ബാങ്കായിരുന്ന ക്രൈസ്തവ സമുദായങ്ങള്‍ക്കിടയിലേക്ക് കടന്നു കയറാനുള്ള സിപിഎമ്മിന്റെയും ബിജെപിയുടെയും ശ്രമത്തെ പ്രതിരോധിക്കണമെന്നും കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ അവതരിപ്പിത്ത രാഷ്ട്രീയ പ്രമേയം.

ക്രൈസ്തവര്‍ അടക്കമുള്ള മത ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസില്‍ നിന്നകന്നത് തിരിച്ചടിയായെന്നും കോഴിക്കോട് രണ്ടു ദിവസമായി നടന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയം വ്യക്തമാക്കുന്നു.

യുഡിഎഫില്‍ നിന്ന് വിട്ടു പോയ കേരള കോണ്‍ഗ്രസ് എം, എല്‍ജെഡി എന്നിവരെ മടക്കി കൊണ്ടു വരണമെന്നും ഇടതു മുന്നണിയിലെ അതൃപ്തരായ ഘടക കക്ഷികളെ യുഡിഎഫിലേക്ക് അടുപ്പിക്കണമെന്നും ചര്‍ച്ചകളില്‍ പങ്കെടുത്ത പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

ബിജെപിക്ക് യഥാര്‍ത്ഥ ബദല്‍ കോണ്‍ഗ്രസാണെന്നും ഇതില്‍ ഊന്നിയായിരിക്കണം ഭാവിയിലേക്കുള്ള പ്രചാരണങ്ങളെന്നും പ്രമേയം വ്യക്തമാക്കുന്നു. പാലക്കാട് എംപിയായ വി കെ ശ്രീകണ്ഠനാണ് മുന്നണി വിപൂലീകരണത്തെക്കുറിച്ചുള്ള പ്രമേയം അവതരിപ്പിച്ചത്. പാര്‍ട്ടി സ്‌കൂള്‍, മണ്ഡലം അടിസ്ഥാനത്തില്‍ രാഷ്ട്രീയകാര്യ സമിതി മോഡല്‍ കമ്മിറ്റികള്‍, പുനസംഘടന എന്നിവ സംബന്ധിച്ച് എം.കെ രാഘവന്‍ എപി് പ്രമേയം അവതരിപ്പിച്ചു.

ഒരു മാസത്തിനുള്ളില്‍ പുനസംഘടന എന്നാണ് ചിന്തന്‍ ശിബിരത്തിലെ തീരുമാനം. ഡിസിസി അധ്യക്ഷന്മാരുടെ പ്രവര്‍ത്തന മികവ് വിലയിരുത്തിയ ശേഷം മാറ്റം ആവശ്യമായവരുടെ കാര്യത്തില്‍ നടപടിയുണ്ടാകും. കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ കെ.എസ്.യുവിന്റെ പുനസംഘടനയും ഉടന്‍ ഉണ്ടാകും.

മുന്‍ തൃത്താല എംഎല്‍എ വി.ടി ബല്‍റാമിനാണ് ഇതിന്റെ ചുമതല. ആദ്യ പടിയായി കെ.എസ്.യുവിലും പിന്നീട് യൂത്ത് കോണ്‍ഗ്രസിലും പുനസംഘടന ഉണ്ടാകും. ഇരുനൂറോളം പ്രതിനിധികളാണ് ചിന്തന്‍ ശിബിരത്തില്‍ പങ്കെടുത്തത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.