എല്ലാവര്‍ക്കും അവസരം നല്‍കുന്നതാണ് ഇന്ത്യയുടെ ജനാധിപത്യം: വിടവാങ്ങല്‍ പ്രസംഗത്തില്‍ രാംനാഥ് കോവിന്ദ്

എല്ലാവര്‍ക്കും അവസരം നല്‍കുന്നതാണ് ഇന്ത്യയുടെ ജനാധിപത്യം: വിടവാങ്ങല്‍  പ്രസംഗത്തില്‍  രാംനാഥ് കോവിന്ദ്

ന്യൂഡല്‍ഹി: എല്ലാവര്‍ക്കും അവസരം നല്‍കുന്നതാണ് ഇന്ത്യയുടെ ജനാധിപത്യ സംവിധാനമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവ കൈവിടരുത്. നിശ്ചയദാര്‍ഢ്യമുള്ള ജനതയില്‍ രാജ്യത്തിന്റെ ഭാവി സുരക്ഷിതമാണെന്നും വിടവാങ്ങല്‍ പ്രസംഗത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു.

അഞ്ച് വര്‍ഷം തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് അദ്ദേഹം രാജ്യത്തോട് നന്ദി പറഞ്ഞു. എല്ലാ വിഭാഗങ്ങളില്‍ നിന്നും സഹകരണം ലഭിച്ചു. പ്രവാസി ഇന്ത്യാക്കാരുടെ സ്‌നേഹവും ലഭിച്ചുവെന്നും അദ്ദേഹം എടുത്തു പറഞ്ഞു.

ഇന്ത്യയുടെ യാത്ര 75 വര്‍ഷം പിന്നിടുന്നത് ലോകത്തിനു മുമ്പാകെ ശ്രേഷ്ഠ ഭാരതത്തിന്റെ നേട്ടങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരമാണ്. അംബേദ്കര്‍ അടക്കമുള്ളവരുടെ സംഭാവനകളെ അനുസ്മരിച്ച അദ്ദേഹം ജനാധിപത്യത്തിന്റെ രൂപരേഖ തയാറാക്കിയത് ഭരണഘടനാ ശില്പികളാണെന്നും വ്യക്തമാക്കി.

ഗാന്ധിജിയുടെ തത്വങ്ങളാണ് തന്നെ നയിച്ചതെന്നും ഗാന്ധിയന്‍ തത്വങ്ങള്‍ ഓര്‍ക്കാന്‍ ഏവരും സമയം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.