നെടുങ്കണ്ടം: മക്കള്‍ തമ്മിലുള്ള സ്വത്ത് തര്‍ക്കത്തിനൊടുവില്‍ പിതാവിന്റെ ഓക്‌സിജന്‍ സിലിണ്ടര്‍ പിടിച്ചുവച്ച് മകള്‍. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം. പൊലീസും ജനപ്രതിനിധികളും ഉള്‍പ്പെടെ പലരും ഇടപെട്ടെങ്കിലും സിലിണ്ടര്‍ നല്‍കാന്‍ പറ്റില്ലെന്നാണ് മകളുടെ നിലപാട്. സംഭവത്തില്‍ കൂടുതല്‍ കര്‍ശന നടപടിക്കൊരുങ്ങുകയാണ് പൊലീസ്.
നെടുങ്കണ്ടം സ്വദേശിയായ 85 കാരന് നാലു മക്കളാണുള്ളത്. മൂന്നു പെണ്‍മക്കളും ഒപ്പം ഒരു മകനും. സ്വത്ത് വീതംവച്ച ശേഷം പിതാവിനെ സംരക്ഷിക്കുന്നതില്‍ നിന്ന് മകന്‍ ഒഴിവായി. പെണ്‍മക്കള്‍ മാറിമാറിയായിരുന്നു പിതാവ് പരിചരിച്ചു കൊണ്ടിരുന്നത്. ഇതിനിടയിലാണ് സ്വത്ത് തര്‍ക്കം പൊലീസ് കേസായി മാറുന്നത്.
85 വയസുകാരനു വര്‍ഷങ്ങളായി ശ്വാസതടസ്സമുണ്ട്. ശ്വാസതടസ്സം പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് 500 രൂപ മാസ വാടകയ്ക്ക് ഇവര്‍ക്ക് ഒരു ഓക്‌സിജന്‍ സിലിണ്ടര്‍ കൈമാറി. സ്വത്ത് വീതം വച്ചതോടെ പിതാവിനെ ഒരു മകള്‍ ഏറ്റെടുത്തു. എന്നാല്‍ കഴിഞ്ഞദിവസങ്ങളില്‍ പരിപാലിച്ചിരുന്ന മകളുടെ വീട്ടിലായിരുന്നു ഓക്‌സിജന്‍ സിലിണ്ടര്‍.
സിലിണ്ടര്‍ കൈമാറണമെന്ന് ആവശ്യപ്പെട്ടതോടെ മകള്‍ വിസമ്മതിക്കുകയായിരുന്നു. ഒരു ലക്ഷത്തിലധികം രൂപ വിലയുള്ള ഓക്‌സിജന്‍ സിലിണ്ടറിന്റെ ജാമ്യം താനാണെന്നും സിലിണ്ടര്‍ നശിച്ചാല്‍ ഉത്തരവാദിത്തം തന്റെ പേരിലാകുമെന്നും സിലിണ്ടര്‍ സൂക്ഷിക്കുന്ന മകള്‍ പറയുന്നു. എന്നാല്‍ ഓക്‌സിജന്‍ സിലിണ്ടറിന്റെ സമ്പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം ഡോക്ടര്‍ സന്നദ്ധത അറിയിച്ചിട്ടും വിട്ടുനല്‍കാന്‍ ഇവര്‍ തയാറായില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.