ന്യൂനമർദം; ഒമാനിൽവീണ്ടും കനത്ത മഴക്ക് സാധ്യത

ന്യൂനമർദം; ഒമാനിൽവീണ്ടും കനത്ത മഴക്ക് സാധ്യത

ഒമാൻ: ഇന്ത്യയിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ ഫലമായി ബുധനാഴ്ചവരെ രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുറൈമി , ദാഹിറ , ദാഖിലിയ , തെക്ക് - വടക്ക് ബാത്തിന , വടക്ക് - തെക്ക് ശർഖിയ , മസ്കത്ത് , മുസന്ദം എന്നീ ഗവർണറേറ്റുകളിലും അൽഹജർ പർവത നിരകളിലുമായിരിക്കും മഴ ലഭിക്കുക.

വിവിധ പ്രദേശങ്ങളിൽ 10 മുതൽ 80 മില്ലി മീറ്റർവരെ മഴ ലഭിച്ചേക്കും. മണിക്കൂറിൽ 40-80 കിലോ മീറ്ററായിരിക്കും കാറ്റിന്റെ വേഗത . പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുള്ളതിനാൽ ദൂരക്കാഴ്ചയെ ബാധിക്കും. നിറഞ്ഞൊഴുകുന്ന വാദികൾ മുറിച്ചുകടക്കരുതെന്നും നിർദേശം നൽകി. 

ഭൂരിഭാഗം തീരപ്രദേശങ്ങളിലും കടൽ പ്രക്ഷുബ്ധമാകും. തിരമാലകൾ നാലു മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്  ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.