ചിന്തന്‍ ശിബിരം അറിയിച്ചത് ഡിസിസി പ്രസിഡന്റ്; യഥാര്‍ഥ വസ്തുതകള്‍ സോണിയ ഗാന്ധിയെ അറിയിക്കും: മുല്ലപ്പള്ളി

ചിന്തന്‍ ശിബിരം അറിയിച്ചത് ഡിസിസി പ്രസിഡന്റ്; യഥാര്‍ഥ വസ്തുതകള്‍ സോണിയ ഗാന്ധിയെ അറിയിക്കും: മുല്ലപ്പള്ളി

കോഴിക്കോട്: ഞാന്‍ കളിച്ചു വളര്‍ന്ന മണ്ണായ കോഴിക്കോടു നടന്ന ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാത്തതില്‍ അതീവ ദുഖമുണ്ടെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അതിന്റെ കാരണം പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിക്കുമെന്നും അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

ചിന്തന്‍ ശിബിരം കോഴിക്കോട് നടക്കുന്ന കാര്യം എന്നോട് പറഞ്ഞത് ഡിസിസി പ്രസിഡന്റ് മാത്രമാണ്. നിരവധി ഗൗരവമേറിയ വിഷയമാണ് കോഴിക്കോട്ടെ ചിന്തന്‍ ശിബരത്തില്‍ ചര്‍ച്ച ചെയ്തത്. 2024 ലേക്കുള്ള കോണ്‍ഗ്രസിന്റെ റോഡ് മാപ്പ് തയ്യാറാക്കുന്ന പരിപാടിയായിരുന്നു അത്. അതിലാണ് തനിക്ക് പങ്കെടുക്കാനാവാതിരുന്നത്.

ഇത് സംബന്ധിച്ച് ചില കേന്ദ്രങ്ങളില്‍ നിന്ന് പ്രചരിക്കുന്ന കാര്യങ്ങള്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നതാണ്. യഥാര്‍ഥ വസ്തുതകള്‍ സോണിയ ഗാന്ധിയെ അറിയിക്കും. ഒരു നേതാവിനോടും പ്രവര്‍ത്തകരോടും വ്യക്തി വൈരാഗ്യമില്ല. ബാക്കി കാര്യങ്ങളൊന്നും ഇപ്പോള്‍ പറയുന്നില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

ഒരു നേതാക്കളോടും പ്രവര്‍ത്തകരോടും വ്യക്തി വൈരാഗ്യമില്ല. ബാക്കി കാര്യങ്ങളൊന്നും ഇപ്പോള്‍ പറയുന്നില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.