ദെവൂസ്‌ദേത്തിത് മാര്‍പ്പാപ്പ (അദെയദാത്തൂസ് ഒന്നാമന്‍ മാര്‍പ്പാപ്പ)
ജോണ്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ഏ.ഡി. 533-ല്‍ മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ പുരോഹിതനായിരുന്നു ദെവൂസ്‌ദേത്തിത്. ഇതിനിടയില്‍ മാര്‍പ്പാപ്പയായി വാഴിക്കപ്പെട്ടവരെല്ലാം ഡീക്കന്മാരായിരുന്നു. ഇതിനൊരുപവാദം ഏ.ഡി. 236 സബ്ഡീക്കനായിരിക്കെ പത്രോസിന്റെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ട സില്‍വേരിയസ് മാര്‍പ്പാപ്പയായിരുന്നു. മഹാനായ ഗ്രിഗറി മാര്‍പ്പാപ്പയുടെയും ബോനിഫസ് നാലാമന്‍ മാര്‍പ്പാപ്പയുടെയും സന്യാസജീവിതത്തെ അനുകൂലിച്ചുകൊണ്ടുള്ള നയങ്ങളെ എതിര്‍ത്തിരുന്ന വൈദികവിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥിയെന്ന നിലയിലാണ് ഏ.ഡി. 615 ഒക്ടോബര്‍ 19-ാം തീയതി മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെടുമ്പോള്‍തന്നെ വയോധികനായിരുന്ന ദെവുസ്‌ദേത്തിത് മാര്‍പ്പാപ്പ തിരഞ്ഞെടുക്കപ്പെട്ടത്. ദെവുസ്‌ദേത്തിത് മാര്‍പ്പാപ്പ പിന്നീട് അദെയദാത്തുസ് ഒന്നാമന്‍ മാര്‍പ്പാപ്പ എന്ന പേരിലാണ് പിന്നീട് അറിയപ്പെട്ടിരുന്നത്.
ഒരു രൂപതാ വൈദികനായിരുന്ന ദെവൂസ്‌ദേത്തിത് സഭയുടെ വലിയമുക്കുവനായി തിരഞ്ഞെടുക്കപ്പെട്ടയുടനെ രൂപതാ വൈദികസമൂഹത്തെ അനുകൂലിക്കുകയും സന്യാസികളെക്കാളുപരിയായി രൂപതാവൈദികരെ സഭയുടെ ഔദ്യോഗികസ്ഥാനങ്ങളില്‍ നിയോഗിക്കുകയും ചെയ്തു. മാത്രമല്ല അദ്ദേഹം പതിനാല് നവവൈദികരെ അഭിഷേകം ചെയ്തു. ഏ.ഡി. 604-ല്‍ മഹാനായ ഗ്രിഗറി മാര്‍പ്പാപ്പയുടെ കാലത്ത് നടന്ന പുരോഹിതാഭിഷേകത്തിനുശേഷം റോമില്‍ നടക്കുന്ന പുരോഹിതാഭിഷേകമായിരുന്നു ദെവുസ്‌ദേത്തിയസ് മാര്‍പ്പാപ്പയുടെ കാലത്ത് നടന്നത്.
വളരെ കുറച്ചു വിവരങ്ങള്‍ മാത്രമേ മാര്‍പ്പാപ്പയുടെ ഭരണകാലത്തേക്കുറിച്ച് ലഭ്യമായിട്ടുള്ളു. എന്നിരുന്നാലും അദ്ദേഹത്തിന്റെ ഭരണകാലത്ത് റോമിനെ പിടിച്ചുലച്ച ഒരു ഭൂമികുലുക്കം ഉണ്ടായെന്നും മറ്റൊരു മഹാമാരി റോമിനെ ബാധിച്ചുവെന്നുമുള്ള വിവരങ്ങള്‍ ലഭ്യമാണ്. ആദ്യമായി തന്റെ ഓസ്യത്ത് എഴുതിയവെച്ച മാര്‍പ്പാപ്പ അദെയദാത്തൂസ് മാര്‍പ്പാപ്പയാണ്. മാത്രമല്ല അദ്ദേഹം മരിക്കുന്നതിന് മുമ്പായി എല്ലാ വൈദികര്‍ക്കും തുല്യമായി ഒരു വര്‍ഷത്തെ വേതനം വീതിച്ചു നല്‍കുകയും ചെയ്തു. ഏ.ഡി. 618 നവംബര്‍ 8-ാം തീയതി ദിവംഗതനായ അദ്ദേഹത്തിന്റെ കബറിടത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് എളിയവനും ഭക്തനും ബുദ്ധിമാനും വിവേകിയുമായ മാര്‍പ്പാപ്പയെന്നാണ്.
ഇതിന് മുൻപ് ഉണ്ടായിരുന്ന മാർപാപ്പയെ പറ്റി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
എല്ലാ മാർപാപ്പമാരുടെയും ലക്കങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.