ചിക്കാഗോ മലയാളി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഹംഗർ ഫണ്ട് ഇന്റർനാഷണൽ ഉത്ഘാടനം ചെയ്യപ്പെട്ടു

ചിക്കാഗോ മലയാളി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഹംഗർ ഫണ്ട് ഇന്റർനാഷണൽ ഉത്ഘാടനം ചെയ്യപ്പെട്ടു

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 'ഹംഗർ ഫണ്ട് ഇൻ്റർനാഷണൽ' . ഇന്ത്യയ്ക്ക് വെളിയിൽ ആദ്യമായി അമേരിക്കയിലെ ചിക്കാഗോയിൽ വെച്ച് ഉദ്ഘടാനം ചെയ്യപ്പെട്ടു. 'കിഡ്നി അച്ചൻ' എന്നറിയപ്പെടുന്ന ഫാ. ഡേവീസ് ചിറമേലിന്റെ പുതിയ സംരംഭമായ വിശക്കുന്നവന് ഒരു നേരത്തെ ആഹാരം കൊടുക്കുവാനായി ലോകോത്തര നിലവാരത്തിൽ രൂപീകരിച്ച ഒരു സംരംഭമാണ് ഹംഗർ ഫണ്ട് ഇന്റർനാഷണൽ.


ചിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡൻറ് ജോഷി വള്ളിക്കളത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ചിക്കാഗോ രൂപതാ ബിഷപ്പ് മാർ ജോയി ആലപ്പാട്ട് ഉദ്ഘാടനം ചെയതു. വികാരി ജനറാളും സെൻറ് മേരീസ് ക്നാനായ പള്ളി വികാരിയുമായ ഫാ. തോമസ് മുളവനാൽ, സ്കോകി വില്ലേജ് കൺസ്യൂമർ പ്രൊട്ടക്ഷൻ കമ്മീഷണർ അനിൽ പിള്ള എന്നിവർ ആശംസകൾ നേർന്നു. ഹംഗർ ഫണ്ട്‌ ഇന്റർ നാഷണലിൻറെ അമേരിക്കയിലെ കോർഡിനേറ്ററായ തോമസ് ചിറമേൽ, കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ കേരള സ്റ്റേറ്റ് കോർഡിനേറ്റർമാരായ ഷിബു പീറ്റർ, പീറ്റർ കുളങ്ങര എന്നിവരും ആശംസകളർപ്പിച്ച് സംസാരിച്ചു. പരിപാടിയുടെ മാസ്റ്റർ ഓഫ് സെറിമണി ഡേ. സിബിൾ' ഫിലിപ്പ്, ഡേ. സ്വർണം ചിറമേൽ എന്നിവരായിരുന്നു. തോമസ് മാത്യു, അനിൽ ശ്രീനിവാസൻ, ജോൺസൺ കണ്ണൂക്കാടാൻ, സജി തോമസ്, മനോജ് തോമസ്, സെബാസ്റ്റ്യൻ വാഴേപറമ്പിൽ, റോസ് വടകര, ഷൈനി തോമസ് എന്നിവർ പടിപാടികൾക്ക് നേതൃത്വം നൽകി. ട്രഷറർ ഷൈനി ഹരിദാസ് എല്ലാവർക്കും കൃതജ്ഞതയർപ്പിച്ചു.



ഹംഗർ ഫണ്ട് ഇന്റർനാഷണലിൻ്റെ ഫണ്ടിലേക്കുള്ള ആദ്യ സംഭവാന ചിക്കാഗോ മലയാളി അസോസിയേഷൻ ഫാ. ഡേവിസ് ചിറമേലിന് കൈമാറി. അച്ചന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളെ മാനിച്ചുകൊണ്ട് ഒരു പ്രശംസാഫലകം നൽകി ചടങ്ങിൽ വെച്ച്‌ ആദരിച്ചു. ഹംഗർ ഫണ്ട് ഇൻറർ നാഷണലിന്റെ ഒരു പോർട്ടൽ ചിക്കാഗോ മലയാളി അസോസിയേഷൻ്റെ വെബ്സൈറ്റിൽ ഉണ്ടായിരിക്കുന്നതാണെന്ന് പ്രസിഡൻറ് ജോഷി വള്ളിക്കളം അറിയിച്ചു.

മനുഷ്യ സ്നേഹത്തിൻറെ പുതിയ വെള്ളിക്കതിരുകൾ ലോകമെമ്പാടും പ്രശോഭിതമാക്കുവാൻ രൂപികരിച്ച ചിറമേലച്ചന്റെ പുതിയ പ്രസ്ഥാനം നിലവിളക്ക് തെളിയിച്ചു കൊണ്ട് ബിഷപ്പ് മാർ ജോയി ആലപ്പാട്ട് ലോകത്തിന് സമർപ്പിച്ചു. ഇന്നു ലോകം അനുഭവിക്കുന്ന മനുഷ്യരാശിയുടെ നിലനില്പിനു പോലും ഭീഷണിയായുള്ള ഒരു നേരത്തെ ആഹാരത്തിനു പോലും വകയില്ലാത്ത കോടാനുകോടികളുടെ കണ്ണീരൊപ്പാൻ അനേകം രാഷ്ട്രത്തലവൻമാർ തല പുണ്ണാക്കുമ്പോൾ നൂതന ആശയങ്ങളുടെ കലവറയായ ബഹുമാനപ്പെട്ട ചിറമേൽ അച്ചന് ഉദിച്ച ആശയങ്ങൾ പ്രാവർത്തികവും വളരെ എളുപ്പ ത്തിൽ ലോകം മുഴുവൻ എത്തിക്കാൻ കഴിയുന്നതുമാണ്.
ക്യാമറകളുടെ കണ്ണുകൾ ചിമ്മാനില്ലാത്തൊരിsത്ത് ആശുപത്രിയുടെ സർജറി മുറിക്കുള്ളിൽ ജീവിതത്തിൽ മുൻപരിചയം പോലുമില്ലാത്ത, ജാതിമത ഭിത്തികൾ മറിച്ചിട്ടുകൊണ്ട് സ്വന്തം ശരീരം കീറിമുറിച്ച്, സ്വന്തം കിഡ്നി, ഒരന്യമതക്കാരന് ദാനം ചെയത്, ചരിത്രത്തിന്റെ താളുകളിൽ തങ്ക ലിപികളിൽ എഴുതിച്ചേർക്കപ്പെട്ട അദ്ദേഹത്തിന്റെ മറ്റൊരു പ്രസ്ഥാനമാണ് കിഡ്നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യ. ഇന്ന് ആയിരങ്ങൾ അച്ചന്റെ കാല്പാടുകൾ പിൻതുടരുകയും കിഡ്നി ദാനം മാനുഷികവും അപകടരഹിതമെന്നും പറയാവുന്ന ഒരു സൽപ്രവർത്തിയാണെന്ന് തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നു അച്ചൻ ലോകം മുഴുവൻ യാത്ര ചെയ്തുകൊണ്ട് സ്വയം തെളിയിക്കുകയാണ്. കേരളത്തിലെ എല്ലാ പട്ടണങ്ങളിലും ഏതാനും ഹോട്ടലുകൾ തിരഞ്ഞെടുത്തുകൊണ്ട് ഓരോ ബോർഡ് സ്ഥാപിച്ച ശേഷം അവിടെ നിന്നു വിശക്കുന്നവർക്ക് ഓരോ ദിവസവും 10 പേർക്കെങ്കിലും ബിരിയാണി കൊടുക്കുവാൻ ഏർപാട് ചെയ്യുകയാണ്. അതിന്റെ ചിലവിനുള്ള ഒരു ഡോളർ ഒരു ബിരിയാണി എന്ന നിരക്കിൽ സംഭാവാന നൽകുവാനുള്ള സ്പോൺസർമാരെ കണ്ടെത്തി ഈ സംഘടന പണം എല്ലാ ഫോട്ടലുകൾക്കും നൽകും. നിലവിൽ റോട്ടറി ക്ലബുകൾ പോലുള്ളവർ വഴി പണം സമാഹരിച്ച് ജയിലിൽ ജയിൽപ്പുള്ളികളെ കൊണ്ട് ഭക്ഷണം പാകം ചെയ്യിക്കാനുള്ള സംരംഭം വൻ വിജയമായിരുന്നു. അതേ മാതൃകയിൽ ചിക്കാഗോയുടെ ഹൃദയ ഭൂമിയിൽ രൂപം കൊണ്ട ഈ പ്രസ്ഥാനം ലോകത്തിന്റെ വിശപ്പടക്കാനുള്ള ഒരു വൻമരമായി വളർന്ന് പന്തലിക്കുമെന്ന് കിഡ്നി അച്ചനെന്ന ഓമനപ്പേരിലറിയപ്പെടുന്ന ചിറമേൽ അച്ചൻ പ്രത്രാശ പ്രകടിച്ചിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.