നാഷണല്‍ ഹെറാള്‍ഡ് കേസ്; സോണിയാ ഗാന്ധിയെ ഇ.ഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും: രാജ്യവ്യാപക പ്രതിഷേധത്തിന് കോൺഗ്രസ്

നാഷണല്‍ ഹെറാള്‍ഡ് കേസ്; സോണിയാ ഗാന്ധിയെ ഇ.ഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും: രാജ്യവ്യാപക പ്രതിഷേധത്തിന് കോൺഗ്രസ്

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ഇ.ഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കേസില്‍ ഇതു രണ്ടാം തവണയാണ് സോണിയയെ ചോദ്യം ചെയ്യുന്നത്.

കഴിഞ്ഞ ആഴ്ച രണ്ടര മണിക്കൂറിലേറെ സോണിയായുടെ മൊഴിയെടുത്തിരുന്നു. രാഹുല്‍ ഗാന്ധിയുടെ മൊഴിയിലെ അവ്യക്തമായ കാര്യങ്ങളടക്കം സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട 28 ചോദ്യങ്ങളാണ് ആദ്യ ദിവസം സോണിയായോട് ചോദിച്ചത്. സോണിയായുടെ മൊഴി പരിശോധിച്ച ശേഷം രാഹുല്‍ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്‌തേക്കും.

അതേസമയം സോണിയ ഗാന്ധിക്കെതിരായ ഇ.ഡി നടപടിയില്‍ കോണ്‍ഗ്രസ് ഇന്നും പ്രതിഷേധിക്കും. രാജ് ഘട്ടില്‍ സത്യഗ്രഹം നടത്താനായിരുന്നു പദ്ധതിയിട്ടത്. എന്നാല്‍ സമരത്തിന് ഡല്‍ഹി പൊലീസ് അനുമതി നല്‍കിയില്ല. ആ പശ്ചാത്തലത്തില്‍ എ.ഐ.സി.സി ആസ്ഥാനത്ത് പ്രതിഷേധിക്കും. സത്യഗ്രഹ സമരം നടത്താന്‍ സംസ്ഥാന ഘടകങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.