കോവിഡിൽ മരിച്ച സന്യാസിനിമാരുടെ ആനുകൂല്യങ്ങൾ വെട്ടിയ സംസ്ഥാന സർക്കാർ നടപടി അപലപനീയം: എസ്.എം.വൈ.എം പാലാ

കോവിഡിൽ മരിച്ച സന്യാസിനിമാരുടെ ആനുകൂല്യങ്ങൾ വെട്ടിയ സംസ്ഥാന സർക്കാർ നടപടി അപലപനീയം: എസ്.എം.വൈ.എം പാലാ

കോട്ടയം: സമൂഹത്തിൽ സുത്യർഹമായ സേവനം നടത്തുന്ന സന്യാസിനിമാർ കോവിഡ് ബാധിച്ചു മരിക്കുമ്പോൾ ന്യായമായി അവർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ നിഷേധിച്ച സംസ്ഥാന സർക്കാർ നടപടി സന്യാസിനി മാരെയും അവരുടെ സേവന പ്രവർത്തനങ്ങളെയും തിരസ്കരിക്കുകയാണെന്ന് സീറോ മലബാർ യൂത്ത് മൂവ്മെന്റ് (എസ്.എം.വൈ.എം) പാലാ.

കോവിഡ് ബാധിച്ചു മരിച്ചത് സന്യാസിനിയെങ്കിൽ സർക്കാർ നഷ്ടപരിഹാരം ഇല്ല. വിവിധ സന്യാസിനി സഭാനേതൃത്വങ്ങൾ സർക്കാരിനെ ഇക്കാര്യം അറിയിച്ചുവെങ്കിലും ഉചിതമായ തീരുമാനം നടപ്പിലാക്കാൻ സർക്കാരിന് ഇതുവരെ സാധിച്ചിട്ടില്ലെന്ന് എസ്.എം.വൈ.എം പറഞ്ഞു. സന്യസ്തർ ക്ക് അനന്തരാവകാശികൾ ഇല്ല എന്ന് ന്യായം പറയുന്ന സർക്കാർ ഈ വിഷയത്തിൽ തന്ത്രപൂർവ്വം മറക്കുന്ന കാര്യമാണ് ഒരു വൈദികൻ/സന്യാസിയുടെ പൂർണമായ ഉത്തരവാദിത്വം, പഠനം തുടങ്ങിയവർ നിർവഹിക്കുന്നത് സഭ, കോൺഗ്രിഗേഷൻ നേതൃത്വമാണ്. ഒപ്പം രക്ഷകർത്താവിനെ സ്ഥാനമാണ് ഒരു വൈദികൻ / സന്യാസിയുടെ ജീവിതത്തിൽ സഭാ കോൺഗ്രിഗേഷൻ നേതൃത്വത്തിനുള്ളത്.

ഔദ്യോഗിക രേഖകൾ ഡെത്ത് സർട്ടിഫിക്കറ്റ് തുടങ്ങിയവയിൽ ഒരു സന്യാസിയുടെ രക്ഷകർത്താവിന്റെ സ്ഥാനം സഭാ നേതൃത്വം നൽകുകയും എന്നാൽ കിട്ടേണ്ട ആനുകൂല്യം ഈ സഭയ്ക്ക് ലഭിക്കാതിരിക്കുകയും ചെയ്യുന്നത്തിന്റെ യുക്തി എന്താണെന്നാണ് യുവജന സംഘടനയുടെ ചോദ്യം. സർക്കാർ ഇക്കാര്യം ഗൗരവമായി പരിഗണിക്കണമെന്ന് എസ്.എം.വൈ.എം പാലാ രൂപത യുവജനങ്ങൾ ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.