തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടെ മേലുള്ള ജി.എസ്.ടി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രം പുതുതായി ഏര്‍പ്പെടുത്തിയ അഞ്ച് ശതമാനം ജി.എസ്.ടിയാണ് ഒഴിവാക്കുക. വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാനത്തിന്റെ വായ്പ പരിധിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ്. കിഫ്ബി വായ്പ സാര്‍ക്കാര്‍ കടമായി കാണുന്ന കേന്ദ്ര നയം തെറ്റാണ്. കിഫ്ബി വായ്പ സര്‍ക്കാര്‍ ഗാരന്‍റിയുള്ള വായ്പയാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ആഢംബര വസ്തുക്കളുടെ നികുതി കൂട്ടാനാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. ജി.എസ്.ടി കൗണ്‍സിലിലും സര്‍ക്കാര്‍ പറഞ്ഞത് ഇതേ നിലപാടാണ്. അതേസമയം കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളെ മുഖ്യമന്ത്രി വിമര്‍ശിച്ചു. അതേസമയം പുതിയ സംരംഭം, കൂടുതല്‍ നിക്ഷേപങ്ങള്‍, പുതിയ തൊഴിലവസരങ്ങള്‍ എന്നിവയാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ ലക്ഷ്യങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു. .
കേരളത്തിന്റെ വ്യവസായ മേഖല ഗണ്യമായ നിലയില്‍ പുരോഗമിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. നിക്ഷേപ വാഗ്ദാനങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 7000 കോടിയുടെ നിക്ഷേപ വാഗ്ദാനമാണ് മീറ്റ് ദ ഇൻവെസ്റ്റർ പരിപാടിയില്‍ ലഭിച്ചത്. കാക്കനാട് രണ്ടു ഘട്ടങ്ങളിലായി 1200 കോടി നിക്ഷേപമുണ്ട്. അതിലൂടെ 20,000 പേര്‍ക്ക് തൊഴില്‍ ലഭിക്കും. സംരഭ വര്‍ഷം പദ്ധതിയില്‍ 42,372 സംരംഭങ്ങള്‍ ആരംഭിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.